Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

വി.ടി ബൽറാമിന്റെ പരാമർശങ്ങൾ അപക്വം, അപലപനീയം KCBC

Posted on June 15, 2022June 17, 2022 By CASA
Uncategorized

കഴിഞ്ഞ ചില ദിവസങ്ങളായി നിലനിൽക്കുന്ന സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീ വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷൻ തന്റെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല. കഴിഞ്ഞ അനേക വർഷങ്ങളായി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയും, ഇപ്പോൾ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ ബോധപൂർവ്വം നൽകിയ മുന്നറിയിപ്പാണത്. സാമൂഹിക സൗഹാർദ്ദത്തിനും മത മൈത്രിക്കും ഏറ്റവും കൂടിയ പരിഗണന നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം പോലും അത്തരം ഗൗരവമുള്ള മുന്നറിയിപ്പുകൾ നൽകാൻ നിർബ്ബന്ധിതരാകുന്ന പശ്ചാത്തലത്തെക്കുറിച്ച് ശ്രീ. വി.ടി ബൽറാമിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾ കൂടുതൽ പഠിക്കേണ്ടതുണ്ട്.

ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചും ഒട്ടേറെ മുന്നറിയിപ്പുകൾ ഇതിനകം നമുക്ക് ലഭിച്ചുകഴിഞ്ഞു. മുൻ ഡിജിപിമാർ പലരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഡീ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ വർഷങ്ങളായി നടക്കുന്നു എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളോളം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങൾ കേരളത്തിൽ നിരോധിക്കപ്പെടുകയുണ്ടായിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരകമാകുന്നു എന്ന് കണ്ടെത്തി നിരോധിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ട “വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ” എന്ന ഗ്രന്ഥം അവസാനത്തെ ഉദാഹരണമാണ്.

മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്തർദേശീയ പഠനങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും ഭീതിജനകമാം വിധം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അത്തരം ആശങ്കകൾ ഉയരുന്നെങ്കിൽ അത് തള്ളിക്കളയേണ്ടകാര്യമല്ല, മറിച്ച് ഗൗരവമായി ചിന്തിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്യേണ്ട വിഷയമാണ്. ഇത്തരം പശ്ചാത്തലങ്ങൾ മനഃപൂർവ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്.

Team Casa🙏

Christian Association and Alliance for Social Action

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr
Tags: kcbc v t balram

Post navigation

❮ Previous Post: മലയോര ജനതയ്ക്ക് ഐക്യദാർഢ്യം: വേണ്ടത് ക്രിയാത്മക നടപടികൾ
Next Post: തൊഴിൽ റിക്രൂട്ട്‌മെന്റിന്റെ മറവിൽ യുവതികളെ വിദേശത്ത് കൊണ്ടു പോയി വിൽപ്പന ❯

You may also like

Uncategorized
ബീഹാറിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. ആയുധ പരിശീലനം നൽകാൻ കേരളത്തിൽ നിന്ന് ആളുകൾ
July 19, 2022
Uncategorized
അടുത്ത സോനു നിങ്ങളുടെ മകൾ ആകാതിരിക്കട്ടെ .
August 3, 2022
Uncategorized
ലവ് ജിഹാദിലൂടെ നാർക്കോ ജിഹാദിലേക്ക്
September 14, 2022
Uncategorized
സൗദി അറേബ്യയിലെ മുസ്ലിം മതപണ്ഡിതന്റെ മകൾ എന്തുകൊണ്ട് ക്രിസ്തുമതം സ്വീകരിച്ചു?
September 14, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2025 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown