Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

മത മൗലീക വാദ പ്രസ്ഥാനമായ SDPI യുടെ ജില്ലാ നേതാക്കൾക്ക് AKG സെന്ററിൽ സ്വീകരണം

Posted on July 5, 2022July 5, 2022 By CASA
Uncategorized

എസ്ഡിപിഐ-യും,പോപ്പുലർ ഫ്രണ്ടും മതമൗലീക തീവ്രവാദ സ്വഭാവം ഉള്ള സംഘടനകളെന്നു ബഹു : കേരള ഹൈകോടതി പരാമർശിച്ചിട്ടു മാസം ഒന്ന് തികയുന്നതിനുമുമ്പ് ആ പരാമർശം അംഗീകരിക്കാൻ സംസ്ഥാനം ഭരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എന്ന് അവകാശപ്പെടുന്ന CPI (M) തയാറല്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മേൽപ്പറഞ്ഞ മത മൗലീക വാദ പ്രസ്ഥാനത്തിലെ ജില്ലാ നേതാക്കൾക്ക് ഇന്നലെ AKG സെന്ററിൽ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിച്ചു ചായ സൽക്കാരം നടത്താൻ ഇടയായത്.

പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റുകളെ നിങ്ങൾ ഇന്നലെ ഈ തീവ്രവാദികളെ സ്വീകരിച്ചാനയിച്ച ദിവസത്തിനു ഒരു പ്രത്യകതയുണ്ടായിരുന്നു , 12 വർഷം മുൻപായിരുന്നു മതസൗഹർദ്ധത്തോടെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു സഹവാസിച്ചിരുന്ന ഈ ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹൃദയത്തിനെ പ്രവാചക നിന്ദ എന്ന വർഗീയതയുടെ മഴുകൊണ്ട് ജോസഫ് മാഷെന്ന ഒരു കോളേജ് അധ്യാപകന്റെ കൈ വെട്ടി മുറിച്ചു മാറ്റി ഇവിടം സാത്താന്റെ സ്വന്തം നാടാക്കി മാറ്റിയത് .

സത്യത്തിൽ അന്ന് മുതലല്ലെ കേരള മതേതര മനസ്സുകളിൽ അറിഞ്ഞോ അറിയാതെയോ വർഗീയ വിഭാഗീയതയുടെ വിത്തുകൾ മുളച്ചതും,ആ വർഗീയ വിഭാഗീയത വളർന്നു വളർന്നു മനസ്സുകളെ തമ്മിൽ അകറ്റി ഇന്ന് ഈ കാണുന്ന നിലയിൽ കേരളം എത്തിയതും.

മതമൗലീക വാദ തീവ്രവാദികൾ കേരളം അവരുടെ ഗൂഡലോചനയിലൂടെ 20 വർഷത്തിനുള്ളിൽ കീഴ്പ്പെടുത്തി ഇസ്ലാമിക രാജ്യം ആക്കാനുള്ള ഗൂഡ ശ്രമങ്ങൾ നടക്കുന്നുവെന്ന് തികഞ്ഞ ഉത്തരവാദിത്വത്തോടെ കേരളത്തിന്‌ മുന്നറിയിപ്പ് നൽകിയത് 2010- ൽ മുഖ്യമന്ത്രിയായിരുന്ന ഉത്തമ കമ്മ്യൂണിസ്റ്റായ സ. V S ആയിരുന്നു , ആ വാക്കുകൾ മുഖവിലയ്ക്കെടുക്കാതെ ഇതേ മത മൗലീക വാദികളുമായി അന്ന് നിങ്ങൾ ഇരുട്ടിന്റെ മറവിൽ നടത്തിയ കൊടുക്കൽ വാങ്ങലുകളുടെ ബാക്കിപ്പത്രമായിരുന്നില്ലേ എറണാകുളം മഹാരാജസ്സ് കോളേജിലെ യുവ സ.അഭിമന്യുവിന്റെ ഇടനെഞ്ചിൽ കഠാര കുത്തി ഇറക്കാൻ ഈ മത മൗലീക വാദികൾക്ക് ഊർജം നൽകിയത് ???

അഭിമന്യുവിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോൾ നാളെയുടെ വാഗ്ധാനമായിരുന്ന ആ യുവ സഖാവിന്റെ പെറ്റമ്മ ഞാൻ പേട്ര മകനെയെന്ന് ഇടനെഞ്ചു പൊട്ടി കരഞ്ഞത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഈ കേരളക്കരയുടെ നൊമ്പരമായപ്പോൾ അത് നിങ്ങൾ കമ്മ്യൂണിസ്റ്റുകളുടെ ബധിര കർണങ്ങളിലാണ് പതിച്ചത് എന്നതിന്റെ തെളിവായിരുന്നു അഭിമന്യുവിന്റെ കൊലപാതകത്തിലെ ഒന്നാം പ്രതി കൊലയ്ക്ക് ശേഷം ഒന്നരവർഷം പിടിക്കപ്പെടാതെ കമ്മ്യൂണിസ്സ് കോട്ടയായ ഞെട്ടൂരിൽ ഒന്നര വർഷം തന്റെ വീടും പരിസരവുമായി സ:സുഖം വാണത്.

അന്നു നിങ്ങൾ ഇരുട്ടിന്റെ മറവിൽ നടത്തിയ നീക്കുപോക്കുകളുടെയും കൊടുക്കൽ വാങ്ങലുകലുകളുടെയും ഫലമായിരുന്നു കോഴിക്കോട് ബാലുശേരിയിൽ DYFI പ്രവർത്തകൻ ജിഷ്ണുവിനെ എസ്ഡിപിഐ ക്രിമിനലുകൾ DYFI ക്കാരുടെ സഹായത്തോടെ വെള്ളത്തിൽ മുക്കിപ്പിടിച്ചു മർദിച്ചവശനാക്കി ലീഗൽ ജിഹാദിനു വിധേയമാക്കിയത് ?

DYFI സംസ്ഥാന പ്രസിഡന്റിന്റെ തന്നെ ഭാഷ കടമെടുത്താൽ പ്രസ്തുത താലിബനിസം നടന്നിട്ട് ദിവസങ്ങൾ കഴിയുന്നതിനു മുൻപു തന്നെ നിങ്ങൾ സ.ജിഷ്ണുവിനെ താലിബനീസത്തിനു ഇരയാക്കിയ മത:മൗലീക വാദികളായ എസ്ഡിപിഐ മത മൗലീക തീവ്രവാദികൾക്ക് ചുവപ്പ് പരവതാനി വിരിച്ചു എകെജി സെന്ററിൽ ചായസൽക്കാരം നടത്തിയത് …… സ.അഭിമന്യുവിന്റെ അത്മാവിനെയും ആശുപത്രിയിൽ മൃതപ്രയനായി കിടക്കുന്ന സ. ജിഷ്ണുവിനെയും നോക്കി കൊഞ്ഞനം കുത്തുന്നതിനു തുല്യം തന്നെയാണ് എന്ന് പറയാതിരിക്കാനാകില്ല.

ഹിന്ദുവിനെയും ക്രിസ്ത്യനിയെയും നോക്കി അവരുടെ കൂട്ടകൊലയ്ക്ക് ശേഷം ഉള്ള ശവമടക്കിന് അരിയും മലരും കുന്തിരിക്കവും കരുതി വച്ചോളാൻ ഒരു കൊച്ചു കുട്ടിയുടെ നാവു ഉപയോഗിച്ച് വിളിച്ചു പറഞ്ഞ ഈ വർഗീയ രക്ഷസൻമാർക്കു നിങ്ങൾ അത് ചെയ്തോളു ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ എന്ന സന്ദേശമല്ലേ നിങ്ങൾ ഇന്നലെ കേരളത്തിന്റെ ശാപമായി മാറിയ ഈ മത:മൗലീക വാദികളെ മഹാനായ സ. AKG യുടെ നാമദേയത്തിലുള്ള പാർട്ടി ആസ്ഥാനത്തേയ്ക്ക് സ്വീകരിച്ചാനയിച്ചതിലൂടെ അവർക്ക് നൽകുന്നത് ???

നിങ്ങളുടെ പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളെല്ലാം ജിഹാദികൾ കൈയടക്കി എന്ന സത്യം നിങ്ങൾ അറിയാത്തതോ അതോ അറിഞ്ഞിട്ടും അറിഞ്ഞതായി ഭാവിക്കാത്തതോ ???

പണ്ടൊക്കെ ഇതുപോലുള്ള മത:മൗലീക തീവ്രവാദികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴ്ഘടകമായ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ പരിസരത്ത് പോലും വരാൻ ഭയന്നൊരു കാലം ഉണ്ടായിരുന്നു, എന്നാൽ ഇന്ന് രാജ്യത്തെ ശിഥിലികരിക്കുന്ന വർഗീയതയുടെ ബാഹ്യ രൂപങ്ങൾ പാർട്ടി ആസ്ഥാനത്തേക്ക് പോലും ആട്ടിൻതോലിട്ട ചെന്നായ്ക്കളായി നെഞ്ച് വിരിച്ചു കേറി വരാൻ സാധിക്കുന്നുവെങ്കിൽ അത് അവരുടെ വിജയമല്ല മറിച്ചു കമ്മ്യൂണിസ്റ്റുകളെ അത് നിങ്ങളുടെ പരാജയമാണ് ……

കാരണം, മതമൗലീക വാദ ചരിത്രമുള്ളവർ കമ്മ്യൂണിസ്റ്റ് കുപ്പായം അണിഞ്ഞു പാർട്ടിക്കുള്ളിൽ നിൽക്കുമ്പോൾ പാർട്ടിയുടെ വാതിലുകൾ അകത്തുനിന്ന് മതമൗലീക വാദികൾക്ക് തുറന്നു കൊടുക്കാൻ ട്രോജൻ കുതിരകളായി മുൻ സിമിക്കാരനായ മുൻ മന്ത്രിയും , മുൻ SDPI ക്കാരൻ MLA യും ഉൾപ്പെടെ ആയിരങ്ങൾ പാർട്ടിക്കുള്ളിൽ ഉള്ളത് തിരിച്ചറിയാനുളള വിവേകം ബുദ്ധിജീവികളാൽ സമ്പന്നമായ കമ്മ്യൂണിസ്സ്റ്റുകൾക്ക് തിരിച്ചറിയാൻ കഴിയാതെ പോയതാണ് പാർട്ടിയുടെ ഈ അപചയത്തിന്റെ മുഖ്യ കാരണമെന്ന് ഇനിയെങ്കിലും സഖാക്കൾ മനസിലാക്കിയാൽ നല്ലത് .

അഫ്ഗാനിസ്ഥാനിൽ മതേതര സർക്കാരിനെ താഴെ ഇറക്കി വിസ്മയങ്ങൾ അധികാരം ആദ്യമായി കയ്യടക്കിയപ്പോൾ , അന്ന് വിളക്ക് കാലിൽ കൊന്നു കെട്ടിതൂക്കിയിട്ട കമ്യൂണിസ്റ്റ് നേതാവിനെ രൂപം നിങ്ങൾ മറക്കാതിരിക്കുക.

Team CASA

Christian Association and Alliance for Social Action

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr
Tags: SDPI

Post navigation

❮ Previous Post: ഇസ്‌ളാമിക തീവ്രവാദികൾ ജോസഫ് മാഷിൻ്റെ കൈകൾ വെട്ടിയെടുത്തിട്ട് 12 വർഷം.
Next Post: മതപീഡനങ്ങൾക്കും തീവ്രവാദപ്രവർത്തനങ്ങൾക്കും അന്ത്യം അനിവാര്യം ❯

You may also like

Uncategorized
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ: അറിയേണ്ടതെല്ലാം
September 14, 2022
Uncategorized
കെവിൻ പീറ്ററിന്റെ അതിജീവനത്തിന്റെ യഥാർത്ഥ അനുഭവ കഥ
June 28, 2022
Uncategorized
അഗ്നിപഥ് നടപ്പിലാക്കുക തന്നെ വേണം
June 17, 2022
Uncategorized
തങ്ങളുടെ കലാ സദസ്സും കവാത്തു മറന്നവരും
June 23, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2025 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown