മലയോര കുടിയേറ്റ ജനതയുടെ ജീവിതങ്ങളെ, തങ്ങളുടെ പൂർവ പിതാക്കന്മാർ അധ്വാനിച്ചുണ്ടാക്കിയ മണ്ണിൽനിന്നും കുടിയിറക്കുന്ന, തങ്ങളുടെ ജീവിതസാഹചര്യങ്ങളെ കാര്യമായി തന്നെ ബാധിക്കുന്ന ഒരു വിഷയം തന്നെയാണ് ബഫർസോൺ , ഇതിൽ നിന്നും ഇന്നും നമ്മുടെ സഹോദരങ്ങളുടെ ജീവിതം സംരക്ഷിക്കുവാൻ വേണ്ടത് ഒന്നിച്ചുള്ള ക്രിയാത്മകമായ പ്രവർത്തികളാണ്.
Read more: മലയോര ജനതയ്ക്ക് ഐക്യദാർഢ്യം: വേണ്ടത് ക്രിയാത്മക നടപടികൾസുപ്രീം കോടതിയുടെ ഈ പ്രഖ്യാപനം ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഒന്നാണ് പക്ഷേ ഇത്തരം കോടതിവിധികൾ വന്നാൽ മറ്റു സംസ്ഥാനങ്ങൾ അവരുടെ ജനങ്ങളുടെ സുരക്ഷയും സ്വത്തും സംരക്ഷിച്ചുകൊണ്ട് അവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കാറുള്ളത്. പക്ഷേ നമ്മുടെ കേരളത്തിൽ ആവട്ടെ ഇത്തരം എന്തു നിയമം വന്നാലും അത് ജനങ്ങളെ ദ്രോഹിക്കാനും സർക്കാർ ഉദ്യോഗസ്ഥർക്ക് തേർവാഴ്ച നടത്താനുമുള്ള അധികാരം ലഭിച്ചതുപോലെയാണ് മാറിവരുന്ന സർക്കാരുകൾ എല്ലാം ഉപയോഗിക്കാറുള്ളത് . അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ കൃത്യമായ ഇടപെടലുകൾ ഉടനടി നടത്തേണ്ടതുണ്ട് .
ഈ ബഫർസോൺ പ്രഖ്യാപനത്തിനുള്ളിലെ മലയോര മേഖലയിലെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളെ മറികടക്കാൻ വേണ്ടി പ്രവർത്തിക്കാൻ കഴിയുക സംസ്ഥാന സർക്കാരിനാണ്
വന്യജീവി സങ്കേതങ്ങളുടെ പ്രഖ്യാപനം നടക്കുന്നത് വന്യജീവി സംരക്ഷണ നിയമം 18 മുതൽ 36 വരെയുള്ള സെക്ഷനുകൾ അനുസരിച്ചാണ് പുതിയവ സൃഷ്ടിക്കുന്നത്. എന്നാൽ ഇതിൽ പലതിനും അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടില്ല ആയതിനാൽ തന്നെ വേണമെങ്കിൽ ഈ വന്യജീവിസങ്കേതങ്ങൾ തന്നെ റദ്ദ് ചെയ്യാനും അതിർത്തികൾ പുനർനിർണ്ണയിക്കുവാനുമുള്ള അവകാശവും ഇപ്പോഴും കേരള സർക്കാരിനുണ്ട്. ഈ അധികാരം ഉപയോഗിച്ചു കൊണ്ട് കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങളുടെയും നിലവിലെ അതിർത്തികൾ ഒന്നോ രണ്ടോ കിലോമീറ്റർ വനത്തിന് ഉള്ളിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് നിലവിലെ വനാതിർത്തി വരെ ബഫർ സോൺ ആക്കി മാറ്റുക ഒപ്പം കേരളത്തിലെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത് ഇനി കേരളത്തിൽ പുതിയ വന്യ ജീവി സങ്കേധങ്ങൾ തുടങ്ങുകയില്ല എന്നും നയപരമായ തീരുമാനം കേരള സർക്കാർ എടുക്കുക .
ഉദാഹരണത്തിന് ബഫർ സോണുകളിൽ
ഏഴാമത്തെതായി എറണാകുളം പട്ടണത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളവനം പക്ഷി സങ്കേതത്തിനു ചുറ്റുമുള്ള ബഫർ സോൺ , ആറ് ഏക്കർ മാത്രം വിസ്തീർണമുള്ള പക്ഷി സങ്കേതമായ മംഗളവനത്തിനു ചുറ്റും 131 ഏക്കർ ഭൂമിയിലാണ് ബഫർസോൺ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത്. ഇതിൽ ഏറ്റവും രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ ഈ മംഗള വനത്തിനു ചുറ്റുമുള്ള വൻകിട ഫ്ലാറ്റുകളും വൻകിട കെട്ടിടങ്ങളും വീടുകളും കോളനികളും പരിപൂർണ്ണമായി ഒഴിവാക്കിക്കൊണ്ടാണ് ഈയൊരു ബഫർ സോൺ പ്രഖ്യാപിച്ചിരിക്കുന്നത് , ഈ മംഗളവനത്തിന്റെ പടിഞ്ഞാറ് വശവും, തെക്കു പടിഞ്ഞാറു വശത്തും കേരള ഹൈകോടതിയുടെ പഴയ കെട്ടിടവും സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ കെട്ടിടവുമാണ്. ആ ഭാഗത്തു ബഫർ സോൺ ഇല്ല. (0 കിലോമീറ്റർ ആയി നിജപ്പെടുത്തിയിരിക്കുന്നു)
അപ്പോൾ ഹൈക്കോടതി ഉള്ളടിത്ത് ബഫർ സോൺ പൂജ്യമാക്കാൻ സർക്കാരിന് പറ്റും. അതു പോലെ തന്നെ എറണാകുളം സിറ്റിയിൽ വളരെ കൃത്യമായിട്ട് വൻകിട ഫ്ലാറ്റുകളും ഹൗസിംഗ് കോളനികളും ഒഴിവാക്കിക്കൊണ്ട് നിലവിലുള്ള പുറമ്പോക്ക് ഭൂമിയും ഓപ്പൺ ഏരിയയും ഏതാണ്ട് കാടുപോലെ കിടക്കുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ഈ മംഗളവനത്തിന്റെ ബഫർ സോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം പട്ടണത്തിൽ വീടുകളും, വൻകിട ഫ്ലാറ്റുകളും ഒക്കെ ഒഴിവാക്കി കൊണ്ട് ബഫർ സോൺ പ്രഖ്യാപിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ടാണ് മലയോരമേഖലയിൽ ജീവിക്കുന്ന പാവപ്പെട്ട കൃഷിക്കാരുടെ വീടുകളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് ബഫർ സോൺ പ്രഖ്യാപിക്കാൻ പറ്റാത്തത് ???
പറ്റും ! അതിനു വേണ്ടത് ഹർത്താലുകൾ നടത്തി സാധാരണ ജനങ്ങളുടെ കണ്ണിൽ പൊടി ഇടുകയല്ല , മറിച്ച് രാഷ്ട്രീയ വ്യത്യാസം മറന്നുകൊണ്ട് ജനപ്രതിനിധികൾ എന്ന് പറയുന്നവരുടെ ഒന്നിച്ചുള്ള പ്രവർത്തനമാണ് വേണ്ടത് .
ഇനി കേന്ദ്രസർക്കാരിൽ നിന്നുള്ള ഇളവുകളാണ് വേണ്ടതെങ്കിൽ കേരളത്തിൽ ബഫർ സോൺ ഏറ്റവും അധികം ബാധിക്കുന്ന ജില്ലകളിലൊന്നാണ് വയനാട് ജില്ല , ആ ജില്ലയുടെ MP രാഹുൽ ഗാന്ധി മുൻകൈ എടുത്ത് കേരളത്തിലെ എംപിമാർ കർഷക സംഘടനാ നേതാക്കൾ സമുദായ നേതാക്കൾ ഇവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സംഘം വയനാട് എംപിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിക്കുകയും , ഒപ്പം കേരളത്തിലെ എംപിമാർ അതിനായി പാർലമെന്റിൽ ശബ്ദമുയർത്തുകയും വേണം .
ഇതൊക്കെയാണ് കേരളത്തിലെ ജനപ്രതിനിധികളിൽ നിന്നും മലയോര മേഖലയിലെ സാധാരണ ജനം പ്രതീക്ഷിക്കുന്നതത് .
ഈ വിഷയത്തിൽ കാസ മലയോര ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി ജാതി മത , രാഷ്ടീയ സംഘടനാ വ്യത്യാസമില്ലാതെ ആർക്കൊപ്പവും , ഏത് രീതിയിലുള്ള പരിപാടികൾക്കും സഹകരിക്കുമെന്ന് അറിയിച്ചു കൊള്ളുന്നു …… ഒപ്പം ബഫർ സോൺ വിഷയത്തിൽ മലയോര ജനതയുടെ പ്രധിഷേധങ്ങൾക്ക് കാസയുടെ പൂർണ പിന്തുണയും ഐക്യദാർട്യവും ഞങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
Team Casa