നൈജീരിയയിൽ ഇസ്ലാമികതീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ എറിഞ്ഞു.
കടുണ -നൈജീരിയ : മധ്യ നൈജീരിയയിൽ നിന്നും ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ രണ്ട് വൈദികരിൽ ഒരാളെ തീവ്രവാദികൾ മൃഗീയമായി കൊലപ്പെടുത്തി. നൈജീരിയയിലെ കടുണ സംസ്ഥാനത്തെ ലെറെ പട്ടണത്തിലെ ക്രൈസ്റ് ദി കിംഗ് ദേവാലയത്തിൽ നിന്നും ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഫാദർ ജോൺ മാർക്ക് ചീറ്റ്നം, ഫാദർ ഡെനാറസ് ക്ലിയോപാസ് എന്നിവരെ തട്ടിക്കൊണ്ട് പോയത്. ഇതിൽ ഫാദർ ജോൺ മാർക്ക് ചീറ്റ്നം ആണ് കൊല്ലപ്പെട്ട വൈദികൻ.
ഫാദർ ഡെനാറ്റസ് ക്ലിയോപാസ്സ് തീവ്രവാദികളുടെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. നൈജീരിയയിൽ ജൂലൈയിൽ മാത്രം 7 കത്തോലിക്ക വൈദികരെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സന്നദ്ധസംഘടന വെളിപ്പെടുത്തി. (july 20/2022)
നേരത്തെ ഇസ്ലാം ന്യൂനപക്ഷം ആയിരുന്ന സ്ഥലങ്ങളിൽ എല്ലാ ഭൂരിപക്ഷമായതോടെ ആണ് ക്രൈസ്തവർക്ക് നേരെ വർധിച്ച ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് മന്ത്രിസഭ വിചിത്രമായ ഒരു തീരുമാനം എടുത്തത് പ്രസിഡണ്ട് ആയി മത്സരിക്കാൻ മുസ്ലിം സമുദായത്തിനു മാത്രമേ സാധിക്കൂ എന്നത്. ഇതുപോലെ ഉള്ള തീരുമാനങ്ങൾ ഒക്കെ ഭാവിയിൽ ക്രൈസ്തവ സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ മാറുമെന്ന് നൂറു ശതമാനം ഉറപ്പു തന്നെയാണ്. ഇത്രയും ഒക്കെ ക്രൈസ്തവരോട് ചെയ്തിട്ടും മതസൗഹാർദം എന്ന പേരും പറഞ്ഞു ക്രിസ്താനികളുടെ കൂടെ ദേവാലയത്തിൽ പ്രാർത്ഥിക്കുന്ന ചിത്രവും വൈറലായിരുന്നു.
Christian Association and Alliance for Social Action