
നീറ്റ് പരീക്ഷാ വിവാദത്തിന്റെ പേരിൽ മാർത്തോമ കോളേജ് അടിച്ചു തകർത്ത നേതാവിന് ചില സംഘപരിവാർ അനുകൂല സൈബർ ഇടങ്ങളിൽ നൽകുന്ന വീരപരിവേഷം അപഹാസ്യം
ഹൈന്ദവ വിശ്വാസപ്രകാരം ശ്രീ സരസ്വതി ദേവി അറിവിന്റെ ദേവതയാണ് ,ആ അറിവ് പകർന്നു നൽകുന്ന വിദ്യാലയം സരസ്വതി ക്ഷേത്രമായിട്ടാണ് ഭാരതം സംസ്കാരം കാണുന്നത് …….. അത് അടിച്ചു തകർത്തവനും, വിദ്യാഭ്യാസവും വിദ്യാലയവും അനിസ്ലാമികമായി കണ്ടു വിദ്യാലയത്തിൽ ചാവേർ ആക്രമണം നടത്തി കുഞ്ഞുമക്കളെ കൊല്ലുന്ന താലിബാൻ ഭീകരനുമായി എന്താണ് വ്യത്യാസം ???
ഇവിടെ ആ പരീക്ഷ എന്താണ് , ആരാണ് നടത്തുന്നത് , എന്താണ് അതിൻറെ രീതി എന്നറിയാവുന്ന ഏതൊരാൾക്കും കോളേജിനെ ഈ വിഷയത്തിൽ പഴിക്കുവാൻ സാധിക്കുകയില്ല , കാരണം ആ കോളേജിന് ആ പരീക്ഷയുമായി അത് നടത്തുന്ന രീതികളുമായി അതിൻറെ സുരക്ഷാ സംവിധാനങ്ങളുമായി യാതൊരുവിധ ബന്ധവുമില്ല ……. പരീക്ഷയ്ക്കായി കോളേജ് കെട്ടിടം വിട്ടുകൊടുക്കുക ആ പരീക്ഷ നടക്കുന്ന സമയത്ത് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും സഹായങ്ങൾ ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കുക എന്നുള്ളത് മാത്രമാണ് കോളേജിന്റെ ഉത്തരവാദിത്വം .
ഈ പരീക്ഷ നടത്തുന്നത് കേന്ദ്രസർക്കാരിന് കീഴിലുള്ള അതോറിറ്റിയും അതിന്റെ സുരക്ഷാ ചുമതല അവർ നിയോഗിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കുമാണ് .
അവർ നിർദ്ദേശിച്ച പ്രകാരം മെറ്റൽ ഭാഗങ്ങളുള്ള ബ്രേസിയർ മാറുവാൻ മുറികൾ തുറന്നു കൊടുത്ത് അതിന് കാവലായി നിന്ന് കോളേജിന്റെ രണ്ടു വനിത സ്വീപ്പർ ജീവനക്കാരെ കൂടെ പ്രതികളാക്കിയിട്ടുണ്ട് …. ഇവിടെ പിണറായി ഭരണകൂടം നടത്തുന്ന അറസ്റ്റുകളും കേസെടുക്കലുമൊക്കെ പരിഹാസ്യമായി മാറിയ ഇക്കാലത്ത് ഇത്തരത്തിൽ ഒരു വിഷയത്തിൽ അവർ കുത്തിത്തിരിപ്പിനുള്ള പരമാവധി സാധ്യതകൾ തിരയുമെന്നത് ഉറപ്പാണ്
ഇത് അറിയാമെന്നിരിക്കെ കോളേജിനെ പ്രതിക്കൂട്ടിൽ ആക്കുവാൻ ചിലരുടെ ബോധപൂർവ്വമായ ശ്രമങ്ങൾ ഇതിൻറെ പിന്നിൽ നടന്നിട്ടുണ്ട് , അതിൽ പ്രധാനമായും കോളേജിനെതിരെ വികാരം ഉയർത്തിക്കൊണ്ടു വാർത്തകൾ ആദ്യം പുറത്തുവിട്ടത് മാധ്യമം ഓൺലൈൻ ആണ് , കോളേജിനെതിരെ അക്രമം ഉണ്ടാകുന്നതിന് മുമ്പ് കോളേജിന്റ പേര് പരാമർശിച്ചുകൊണ്ട് , പ്രതിസ്ഥാനത്ത് ആക്കുന്ന രീതിയിൽ നാല് വാർത്തകളാണ് അവർ ചെയ്തത് തുടർന്ന് കോളേജിനു മുന്നിൽ സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും വിദ്യാർത്ഥി സംഘടനകളും മുസ്ലീം വിദ്യാർത്ഥി സംഘടനകളും രംഗത്ത് എത്തുകയുണ്ടായി ഒപ്പം ABVP യും
ഇതിൽ ഇത്രയൊക്കെ വിദ്യാർത്ഥി സംഘടനകൾ ഒത്തുകൂടിയിട്ടും എബിവിപിയുടെ ഒരു നേതാവ് മാത്രമാണ് കൈയിൽ വടിയുമായി വന്നു കോളേജിലെ ജനാല ചില്ലുകൾ അടിച്ചു തകർത്തതായി കാണുന്നത് , വേറെയാരും അയാൾക്കൊപ്പം ഉള്ളതായി കാണുന്നുമില്ല ……. ഒറ്റയ്ക്ക് ഒരാൾ ജനാലച്ചില്ലുകൾ അടിച്ചു പൊട്ടിക്കുമ്പോൾ ചുറ്റും നിൽക്കുന്ന പോലീസുകാർക്ക് അയാളുടെ ആദ്യ ഉത്തമത്തിൽ തന്നെ അയാളെ കീഴ്പ്പെടുത്തി പിൻതിരിപ്പിക്കാം , പക്ഷെ അതിനുപകരം ഓണത്തിന് നടത്തുന്ന പുലികളി പോലെയാണ് ആ വീഡിയോയിൽ പോലീസും നേതാവും തമ്മിൽ നടത്തുന്നത് ! അതുകൊണ്ടുതന്നെ ഈ അക്രമത്തിൽ എബിവിപി നേതാവിനെതിരെ കൃത്യമായ അന്വേഷണം ഉണ്ടാവണം ഇതിൽ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട് !
എന്നാൽ ഈ വിഷയത്തിൽ ഇതുവരെ സംഘപരിവാർ സംഘടനകളോ അതിലെ ഉൾപ്പെട്ട ബിജെപി നേതൃത്വമോ ABVP നേതൃത്വമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല , ഇത്തരം വിഷയങ്ങളിൽ അവർ പുലർത്തുന്ന മൗനം അനുചിതമാണ്.
SFI യും KSU വും മഹല്ല് കമ്മിറ്റികളായി മാറുകയും ഫ്രിട്ടോണിയും , കാമ്പസ് ഫ്രണ്ടും , SIO യും MSF ഉം കാമ്പസുകളിൽ ശക്തി പ്രാപിക്കുകയും ചെയ്തതോടെ , ഭാരതവും കേരളവും സങ്കീർണമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന സമയത്ത് സ്വന്തം രാജ്യത്തോടും കൂറും സമൂഹത്തോട് പ്രതിബദ്ധതയും ഉള്ള യുവതലമുറയെ സൃഷ്ടിച്ചെടുക്കുവാൻ കാമ്പസുകളിൽ പ്രവർത്തിക്കേണ്ട ഉത്തരവാദിത്വമുള്ള എബിവിപി പോലെ ഒരു സംഘടന , ക്രൈസ്തവ മാനേജ്മന്റ് സ്കൂൾ ആയതുകൊണ്ട് ആ സ്കൂൾ അടിച്ചു തകർക്കാം എന്ന സുടാപ്പി കമ്മി ഭാവനയിൽ വിരിഞ്ഞ സമരത്തിനൊപ്പം തങ്ങളുടെ ശൗര്യം കാണിക്കാൻ അതിലെക്ക് ചാടി വീണതിനോട് സഹതാപവും , കോളേജ് തകർക്കുക എന്ന വിഡ്ഢിത്തരം കാട്ടിയവന് നൽകുന്ന വീരപരിവേഷത്തോട് പുച്ഛവും മാത്രം.
കേരളത്തിൻറെ അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ രാജ്യത്തിൻറെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംഘപരിവാറിന്റെ രാഷ്ട്രീയ സംഘടനയായ BJP കത്തിപ്പടർന്ന് കയറുമ്പോൾ ഇവിടെ മാത്രം എന്തുകൊണ്ട് ഇങ്ങനെ ഇരിക്കേണ്ടി വരുന്നു എന്നുള്ളതിന്റെ നേർക്കാഴ്ചയാണ് ഈ സംഭവം .
ഇന്നത്തെ കേരളത്തിലെ കാമ്പസുകളുടെ സങ്കീർണമായ സാഹചര്യങ്ങളിൽ എബിവിപിക്ക് വളരണം എന്നുണ്ടെങ്കിൽ ക്രിയാത്മകമായി വിഷയങ്ങളിൽ സ്വന്തം വ്യെക്തിത്വത്തിൽ നിന്ന് കൊണ്ട് ഇടപെടുക. എന്നാൽ അതിൽ നിങ്ങൾക്ക് സ്വീകാര്യത ലഭിക്കും. അല്ലാതെ ആളെ കാണിക്കാൻ വേണ്ടി കോപ്രായങ്ങൾ കാട്ടികൂട്ടരുത് . ജിഹാദികൾക് കുഴലൂതിയാൽ മാത്രമേ മാധ്യമ ശ്രദ്ധ കിട്ടു എന്ന നിലപാട് ആത്മഹത്യാപരം ആണെന്ന് ഓർത്തു കൊള്ളുക.
Team CASA
NB- ഈ പോസ്റ്റിന് താഴെ സുഡാപ്പികളുടെയും മതേതരന്മാരുടെയും സപ്പോർട്ടും അഭിപ്രായവും ആവശ്യമില്ല …. നിങ്ങൾക്ക് പതിവുപോലെ കാസയെ പരിഹസിക്കുകയും തെറിപറയും ആവാം .
Christian Association and Alliance for Social Action