Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

വി​​ശു​​ദ്ധ​​ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് അ​​​ച്ച​​​നെ ത​​​മ​​​സ്ക​​​രി​​​ച്ചു

Posted on July 10, 2022July 22, 2022 By CASA
Uncategorized

കേ​​​ര​​​ള പാ​​​ഠാ​​​വ​​​ലി ഏ​​​ഴാം ക്ലാ​​​സി​​​ലെ ന​​​വോ​​​ത്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്ന് ന​​​വോ​​​ത്ഥാ​​​ന​​​ രാ​​​ജ​​​ശി​​​ല്പി​​​യാ​​​യ വി​​ശു​​ദ്ധ​​ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് അ​​​ച്ച​​​നെ ത​​​മ​​​സ്ക​​​രി​​​ച്ചു. ​സം​​സ്ഥാ​​ന സി​​​ല​​​ബ​​​സി​​​ലെ ഏ​​​ഴാം ക്ലാ​​​സ് സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ലെ “ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്ടി​​​ക്കാ​​​യി’ എ​​​ന്ന എ​​​ട്ടാം അ​​​ധ്യാ​​​യ​​​ത്തി​​​ലാ​​​ണു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ന​​​വോ​​​ത്ഥാ​​​ന നാ​​​യ​​​ക​​​രെ​​​പ്പ​​​റ്റി വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ണ​​​മു​​​ള്ള​​​ത്.

ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ൽ​നി​ന്നു തു​ട​ങ്ങു​ന്ന ച​രി​ത്രത്തിൽ ച​ട്ട​മ്പി​സ്വാ​മി​ക​ൾ, വൈ​കു​ണ്ഠ​സ്വാ​മി​ക​ൾ, പൊ​യ്ക​യി​ൽ ശ്രീ​കു​മാ​ര​ഗു​രു​ദേ​വ​ൻ, അ​യ്യ​ൻ​കാ​ളി, പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​ൻ, വ​ക്കം അ​ബ്ദു​ൾ​ഖാ​ദ​ർ മൗ​ല​വി, വാ​ഗ്ഭ​ടാ​ന​ന്ദ​ൻ, വി.​ടി. ഭ​ട്ട​തി​രി​പ്പാ​ട് എ​ന്നി​വ​രെ​ക്കുറിച്ചും പരാമർശമു ണ്ട്.

1856 ഓ​ഗ​സ്റ്റ് 20നു ​ജ​നി​ച്ച ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നേ​ക്കാ​ൾ അ​ഞ്ചു​പ​തി​റ്റാ​ണ്ടു​മു​മ്പ് 1805 ഫെ​ബ്രു​വ​രി 10നു ​ജ​നി​ച്ച് കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു നാ​ന്ദി​കു​റി​ച്ച യു​ഗ​പു​രു​ഷ​നാ​യ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​നെ​ക്കു​റി​ച്ച് ഒ​രു​വ​രി​പോ​ലും കു​രു​ന്നു​ക​ൾ പ​ഠി​ക്കു​ന്ന പു​സ്ത​ക​ത്തി​ലി​ല്ല.

1846ൽ ​​​മാ​​​ന്നാ​​​ന​​​ത്ത് സം​​​സ്കൃ​​​ത വി​​​ദ്യാ​​​ല​​​യം ആ​​​രം​​​ഭി​​​ച്ച ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ ആ​​​ർ​​​പ്പൂ​​​ക്ക​​​ര​​​ ​ഗ്രാ​​​മ​​​ത്തി​​​ൽ കീ​​​ഴാ​​​ള വ​​​ർ​​​ഗ​​​ക്കാ​​​രു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി പ്രൈ​​​മ​​​റി വി​​​ദ്യാ​​​ല​​​യം തു​​​ട​​​ങ്ങി​​​യ​​​തും സ​​​വ​​​ർ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം അ​​​വ​​​ർ​​​ണ​​​ർ​​​ക്കും ഒ​​​രേ ബ​​​ഞ്ചി​​​ൽ സ്ഥാ​​​നം ന​​​ൽ​​​കി​​​യ​​​തും, ഒ​​​ട്ടി​​​യ വ​​​യ​​​റു​​​മാ​​​യി പ​​​ഠി​​​ക്കാ​​​ൻ​​​വ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മൊ​​​ന്നും സ്റ്റേ​​​റ്റ് എ​​​ഡ്യൂ​​​ക്കേ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് (എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി) എ​​​ന്ന വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി ക​​​ണ്ടി​​​ല്ലെ​​​ന്ന​​​തു വി​​​ചി​​​ത്രം.

1864-ൽ ​​​ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി​​​രി​​​ക്കെ​​​യാ​​​ണ് പ​​​ള്ളി​​​യോ​​​ടു ചേ​​​ർ​​​ന്ന് പ​​​ള്ളി​​​ക്കൂ​​​ടം സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ഹ്വാ​​​നം​​​ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. അ​​​ന്നു ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വി​​​ന്‍റെ പ്രാ​​​യം എ​​​ട്ടു​​​വ​​​യ​​​സാ​​​ണ്.

ചാ​​​വ​​​റ​​​യ​​​ച്ച​​​നു​​​ മു​​​മ്പേ, വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ മാ​​​ത്ര​​​മേ മ​​​നു​​​ഷ്യ​​​ന്‍റെ സ​​​മ​​​ഗ്ര വി​​​മോ​​​ച​​​നം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കൂ​​​വെ​​​ന്ന മി​​​ഷ​​​ണ​​​റി​​​മാ​​​രു​​​ടെ ദ​​​ർ​​​ശ​​​ന​​​മാ​​​ണ് 1806-16 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ തെ​​​ക്ക​​​ൻ തി​​​രു​​​വി​​​താം​​​കൂ​​​റി​​​ൽ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്.

1825ൽ ആലപ്പുഴയിൽ പെണ്‍കുട്ടികൾക്കായി സ്കൂൾ സ്ഥാപിക്കപ്പെട്ടതും 1818-ൽ മട്ടാഞ്ചേരിയിലും 1856ൽ തലശേരിയിലും ഇംഗ്ലീഷ് സ്കൂൾ വന്നതും 1848ൽ കോഴിക്കോട് കല്ലായിയിൽ പ്രൈമറി സ്കൂൾ ആരംഭിച്ചതുമൊന്നും വിസ്മരിക്കാൻ പാടില്ലാത്തതാണ്. അടിമസമ്പ്രദായവും അയിത്തവും അന്ധവിശ്വാസവും കൊടികുത്തിവാണിരുന്ന കേരളമണ്ണിൽ മാറ്റത്തിന്‍റെ ശംഖൊലി മുഴക്കിയതു മിഷണറിമാരും ചാവറയച്ചനും ഉൾപ്പെടെയുള്ളവരാണ്.
Deepika – 10-07-2022

https://m.deepika.com/article/news-detail/627922

Christian Association and Alliance for Social Action

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr

Post navigation

❮ Previous Post: ഗതിയില്ലാതെ അഗതിമന്ദിരങ്ങൾ
Next Post: ഹാഗിയാ സോഫിയാ: വിങ്ങുന്ന ഓർമകൾക്ക് രണ്ടു വർഷം ❯

You may also like

Uncategorized
ലീഗ് നേതൃത്വം തീവ്രവാദത്തെ തള്ളിപ്പറയാൻ തയ്യാറാകണം
July 19, 2022
Uncategorized
വേറെ ഒരു കളക്ടർ കഥ സൊല്ലട്ടുമ്മാ
August 3, 2022
Uncategorized
നൈജീരിയയിൽ ഇസ്ലാമികതീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ എറിഞ്ഞു
July 22, 2022
Uncategorized
മലയോര ജനതയ്ക്ക് ഐക്യദാർഢ്യം: വേണ്ടത് ക്രിയാത്മക നടപടികൾ
June 14, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown