Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഒരാൾ പിടിയിൽ.

Posted on August 3, 2022 By CASA
Uncategorized

കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഒരാൾ പിടിയിൽ.

പാറാൽ സ്വദേശി ആബിദാണ് പിടിയിലായത്. കർണാടക പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

കീഴന്തിമുക്കിലെ ഉദയ ചിക്കൻ സെന്ററിൽ ജോലി ചെയ്തുവരികയാണ് ഇയാൾ. ആബിദിന്റെ വീട്ടിൽ കർണാടക പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. തീവ്രവാദ സ്വഭാവമുള്ള വാട്‌സ്ആപ്പ്

ഗ്രൂപ്പിലെ അംഗമാണ് ആബിദ്.

കൃത്യത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് സൂചന. പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്ന ദിവസം ആബിദ് മംഗലാപുരത്ത് എത്തിയതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ മംഗലാപുരത്ത് എത്തിയതായും, പ്രവീൺ കൊല്ലപ്പെട്ടതിന് ശേഷം കാറിൽ തിരികെ കേരളത്തിലേക്ക് കടന്നതായും പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് .

ആബിദിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. നാലംഗ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതിൽ ആബിദിന് പുറമേ മറ്റ് മൂന്ന് പേർ കൂടിയുണ്ട്. ഇവരും മലയാളികളാണെന്നാണ് പോലീസിൽ.

നിന്നും ലഭിക്കുന്ന വിവരം.

ഇവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണമാണ് തുടരുന്നത്. ആബിദിനെ ചോദ്യം ചെയ്യലിനായി കർണാടക പോലീസ് മംഗലാപുരത്തേക്ക്

കൊണ്ടുപോയിട്ടുണ്ട്. ഇയാളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പോലീസിന്റെ തുടർ നീക്കങ്ങൾ. വരും ദിവസങ്ങളിലും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ

അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

Christian Association and Alliance for Social Action

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr

Post navigation

❮ Previous Post: കടുവ ഒരിക്കലും വെജിറ്റേറിയൻ ആകില്ല. മാധ്യമത്തിന് ഇങ്ങനെ ഒക്കെ പറ്റൂ.
Next Post: ആശംസകൾ ❯

You may also like

Uncategorized
എറണാകുളം പറവൂരിൽ മജ്‌ലിസ് ഹലാൽ കുഴിമന്തി ഹോട്ടലിൽ ഭക്ഷ്യവിഷബാധ. കുട്ടികൾ ഉൾപ്പെടെ 20 പേർ ആശുപത്രിയിൽ
January 20, 2023
Uncategorized
വിശാലഹൃദയനായ മുണ്ടാടൻ
August 3, 2022
Uncategorized
വാഹനമിടിച്ചു പരിക്കേറ്റ നായയുടെ ശരീരത്തിൽ വെടിയുണ്ട
July 28, 2022
Uncategorized
എറണാകുളം വിമതരുടെ ക്രൈസ്തവ വിരുദ്ധ സമ്മേളനത്തിന് തീവ്ര ഇസ്ളാമിക സംഘടനകളുടെ പിന്തുണ
August 3, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown