പതുക്കെ പതുക്കെ താലിബാന്റെ ചിത്രം തെളിഞ്ഞു വരുന്നു
പകൽ അവർ dyfi / യൂത്ത് കോൺഗ്രസ് ….. സന്ധ്യ മയങ്ങിയാൽ അവർ SDPI / പോപ്പുലർ ഫ്രണ്ട് / PDP / മുസ്ലിം ലീഗും……… അതിന്റെ ഒരു രൂപമാണ് ഒരു ദിവസം മുൻപ് ബാലുശേരിയിൽ കഫീറായ ജിഷ്ണു എന്ന dyfi പ്രവർത്തകനെ തടഞ്ഞു വെച്ച ശേഷം sdpi യുടെയും ലീഗിന്റെയും ഫ്ളക്സുകൾ നശിപ്പിച്ചു എന്ന കുറ്റം ആരോപിച്ചു അതി ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്,
മർദ്ദനമേറ്റ ജിഷ്ണു പറയുന്നു തന്നെ മർദ്ധിക്കുന്നതിനിടയിൽ രണ്ടു SDPI -ക്കാർ ബൈക്കിൽ എത്തുന്നു അപ്പോൾ മർദിച്ചുകൊണ്ടിരിക്കുന്ന ലീഗ് പ്രവർത്തകൻ പറയുന്നു അവർ കൈവച്ചാൽ ഭീകരമാകും ……. അതിനിടയിൽ കഴുത്തിൽ വടിവാൾ വെച്ച് കുറ്റം ഏറ്റു പറയാൻ നിർബന്ധിച്ചു പറയിപ്പിക്കുന്നു .
അതിലും ഭയാനകം,ഇന്നലെ നടന്ന പ്രസ്തുത വിഷയത്തിലെ ഏഷ്യാനെറ്റ് ചർച്ചയിൽ ( MSF) മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് FIR ഉദ്ധരിച്ചു പറയുന്നു ആക്രമിക്കപ്പെട്ട ജിഷ്ണുവിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത് DYFI പ്രവർത്തകനായ നജഫ് ഹാരീസ് ആണെന്നാണ് …….. കാര്യങ്ങളുടെ കിടപ്പു വശം മനസ്സിലാക്കുക , രാത്രിയായാൽ ഇവരെല്ലാം ഒന്നാണ്.
അതാണ് ആദ്യം പറഞ്ഞത്, പകൽ dyfi / യൂത്ത് കോൺഗ്രസ് , സന്ധ്യ മയങ്ങിയാൽ SDPI / PFI /മുസ്ലിം ലീഗ് , PDP ……….. ,ഇനിയും നേരം വെളുക്കാതെ അരിയും മലരും കുന്തിരിക്കവും ഏറ്റുവാങ്ങാൻ അഹോരാത്രം പണിയെടുക്കുന്ന പ്രിയ അന്തങ്ങളെ , യൂത്തന്മാരെ ഇന്നലെ അഭിമന്യു ഇന്ന് ജിഷ്ണു ………നാളെ നിങ്ങൾ !!!
രണ്ട് മാസം മുമ്പ് മണ്ണഞ്ചേരിയിൽ നടന്ന ഒരു സംഭവം എല്ലാവരും ഓർക്കുന്നുണ്ടാവും.
രാത്രി സുഹൃത്തിൻറെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് വന്ന രണ്ട് ചെറുപ്പക്കാരെ നാട്ടുകാർ എന്ന പേരിൽ ഒരു കൂട്ടം സുഡാപ്പികൾ തടഞ്ഞുവെക്കുകയും അവരുടെ പേരിൽ കൊലപാതകശ്രമം ആരോപിക്കുകയും ചെയ്ത് മർദ്ദിക്കുകയുണ്ടായി…
RSSകാർ എന്ന് ആരോപിച്ചാണ് ദളിത് യുവാക്കളെ ആൾക്കൂട്ട വിചാരണ നടത്തിയത്. ഇവർ മണ്ണഞ്ചേരിയിലെ SDPI പ്രാദേശിക നേതാവിനെ കൊല്ലാൻ വന്നവരാണ് എന്ന വ്യാജവാർത്ത പ്രചരിപ്പിക്കുകയും മാധ്യമങ്ങളെ വിളിച്ച് ഈ വിവരം അറിയിക്കുകയും ചെയ്തു.
മുൻപിൻ നോക്കാതെ അന്ന് മീഡിയകളും സുഡാപ്പികളുടെ താളത്തിനൊത്ത് തുള്ളി….
ഒറ്റയ്ക്ക് വരുന്നത് കണ്ടാൽ വഴിയിൽ തടയുക,
എതിരാളി ആണെന്ന് അറിഞ്ഞാൽ ആളെ വിളിച്ച് കൂട്ടി ആക്രമിക്കുക,
ആയുധം കെട്ടിയേൽപ്പിച്ച് ഫോട്ടൊ എടുക്കുക… എന്നിട്ട് പോലീസിനെ വിളിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക…
കഴിഞ്ഞ കുറച്ച് നാളുകളായി സുഡാപ്പികൾ തുടർന്ന് പോരുന്ന നയമാണിത്!!!
പിന്നീട് പോലീസ് എത്തുമ്പോൾ ആൾക്കൂട്ട ആധിപത്യം കാണിച്ച് അവർ പറയുന്ന രീതിയിൽ പോലീസിനെ കൊണ്ട് പ്രവർത്തിപ്പിക്കുകയും ചെയ്യും….
മർദ്ദനമേറ്റ് അവശനായി ശരീരത്തിലാകെ മുറിവുകളുമായി നിൽക്കുന്ന ആളെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം രാത്രി ഒരു മണിക്ക് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിച്ചത് സുഡാപ്പികളുടെ ആൾക്കൂട്ട ആക്രോശം കൊണ്ട് മാത്രമായിരുന്നു ..
കൈ കുഞ്ഞുമായി നിൽക്കുന്ന ഭാര്യയുടെയും വൃദ്ധമാതാവിന്റെയും മുമ്പിൽ ദേഹമാസകലം മുറിവുകളോടെ പോലീസിന്റെയും ചുറ്റിനും നിന്ന് അട്ടഹസിക്കുന്ന അമ്പതോളം സുഡാപ്പികളുടെയും സാന്നിധ്യത്തിൽ അർദ്ധരാത്രിയിൽ സ്വന്തം ഭവനത്തിൽ എത്തുക എന്നത് എത്ര നീചവും ഭീതിതവുമായ മനുഷ്യാവകാശ ലംഘനമായിരുന്നു എന്ന് ആരും അന്ന് ചർച്ച ചെയ്തില്ല.
ആൾക്കൂട്ട വിചാരണക്കാർ കാട്ടിക്കൊടുത്ത ഇടത്ത് നിന്നായിരുന്നു വാളുകൾ പോലും കണ്ടെത്തിയത്!!!
അടി കൊണ്ട് നടക്കാൻ പോലും ത്രാണിയില്ലാതിരുന്ന യുവാവിനെ സുഡാപ്പികളുടെ ആത്മഹർഷത്തിനായി അവരുടെ ആജ്ഞയനുസരിച്ച് നടപടിക്രമങ്ങൾ നടത്താൻ പോലീസ് തയ്യാറായി എന്നത് ചോദ്യം ചെയ്യാൻ ബി ജെ പി അല്ലാതെ വേറെ ഒരു കക്ഷികളും തയ്യാറായില്ല.
ഇന്നലെ കോഴിക്കോട് ബാലുശ്ശേരിയിലും സമാന സംഭവമാണ് നടന്നത്….
പക്ഷേ.. ഇവിടെ ഇരയാക്കപ്പെട്ടത് ഡി വൈ എഫ് ഐ പ്രവർത്തകൻ ആയതു കൊണ്ട് മാധ്യമങ്ങൾ വേട്ടക്കാരെ മഹത്വവൽക്കരിക്കാൻ നിന്നില്ല………
രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ ഇരട്ടതാപ്പ് കാണിക്കുന്ന മാധ്യമങ്ങൾ ഒരു യാഥാർത്ഥ്യം അംഗീകരിക്കണം.
ഇവിടെ തീവ്ര വർഗ്ഗീയ ഇസ്ലാമിക് സ്റ്റേറ്റ് അതിവേഗം ശക്തിപ്രാപിക്കുകയാണ്
ഏത് അർദ്ധരാത്രിയിലും ദ്രുതഗതിയിൽ അമ്പത് നൂറു പേരെ സംഘടിപ്പിക്കാനും ആക്രമിക്കുവാനും അവർക്ക് സാധിക്കുന്നു.
എത് ഇടത്തും ക്ഷണനേരത്തിൽ ആയുധങ്ങൾ എത്തിക്കുവാനും ഇവർക്ക് കഴിയുന്നു…
ആൾക്കൂട്ട സർവ്വാധിപത്യം കൊണ്ട് എകപക്ഷീയ ഇരവാദം സൃഷ്ടിക്കുവാനും നിയമപാലകരെ സമ്മർദ്ദത്തിലാക്കി വരുതിയിൽ നിർത്തുവാനും കഴിയുന്നു…
സുഡാപ്പി ഐഡിയോളജിയിലെ ദളിത് സ്നേഹം എന്നത് അവരുടെ തക്കിയ മാത്രം ആണ് …. ആത്യന്തികമായി ഹിന്ദു ഐക്യത്തിൽ വിള്ളൽ വീഴ്തുക എന്ന ഉദ്ദേശം മാത്രമേയുള്ളു അവരുടെ ദളിത് വാദത്തിന് പിണിൽ .
ബാലുശ്ശേരിയിൽ ഇസ്ലാമിക് തീവ്രവാദികളുടെ മർദനമേറ്റ ദളിത് യുവാവിനും കുടുംബത്തിനും കേരളത്തിലെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ പറ്റി ബോധ്യം ഉണ്ടായിട്ടുണ്ടാകും ……. ഇനി ഉണ്ടാവേണ്ടത് നിങ്ങൾക്കാണ് .
Team CASA
Christian Association and Alliance for Social Action