2014-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പികെ അബ്ദുറബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകം പരിഷ്കരിച്ചു ഇറക്കിയ പുതിയ പതിപ്പിൽ നവകേരള സൃഷ്ടിക്കായി എന്ന എട്ടാം അദ്ധ്യായത്തിൽ സാമൂഹ്യ പരിഷകർത്താക്കളുടെ പട്ടികയിൽ ശ്രീനാരായണ ഗുരു മുതൽ അബ്ദുൾ ഖാദർ മൗലവി വരെ ഉള്ളവർ ഉണ്ടെങ്കിലും ചാവറയച്ചന്റെ പേര് നീക്കം ചെയ്തിരുന്നു , ഇതേ ബുക്ക് രണ്ട് വർഷങ്ങൾക്ക് ശേഷം 2016-ൽ റീപ്രിന്റ് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്.
കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിന് ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് കാരണമായത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യന്റെ സമഗ്ര വിമോചനം സാധ്യമാവുകയുള്ളു എന്ന മിഷനറിമാരുടെ ദർശനങ്ങളാണ് , അത് നടപ്പിലാക്കുന്നതിൽ ചാവറയച്ചൻ വഹിച്ച പങ്ക് വളരെ വലുതാണ്
ചാവറയച്ചൻ 1864 ഇൽ കേരള കത്തോലിക്ക സഭയുടെ വികാരി ജനറാൾ ആയിരിക്കെയാണ് പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണം എന്ന് ആവശ്യം നടപ്പിലാക്കി തുടങ്ങിയത്
1846 ഇൽ മാന്നാനത്ത് സംസ്കൃത വിദ്യാലയം ആരംഭിച്ച ചാവറയച്ചൻ അതോടൊപ്പം ആർപ്പുക്കരയിൽ പ്രൈമറി സ്കൂൾ തുറന്ന് ജാതി മത വ്യത്യാസം ഇല്ലാതെ ഒരേ ബെഞ്ചിൽ ഇരുത്തി വിദ്യാഭ്യാസം കൊടുക്കുകയും ഒട്ടിയ വയറുമായി വന്ന വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കൊടുത്തു തുടങ്ങിയതും …….. പള്ളിയിലെ പൊൻകുരിശ് വിറ്റിട്ടാണെങ്കിലും പള്ളിക്കൂടം നടത്തണം എന്ന നിലപാടെടുത്തതുമൊക്കെ പാഠപുസ്തക പരിഷ്ക്കരണ കമ്മറ്റിക്ക് അറിയാത്തതോ അവർ കാണാത്തതോ അല്ല.
എന്നാൽ വളരെ വർഷങ്ങളായി ഇടതുപക്ഷ ചരിത്രകാരന്മാരുടെ സഹായത്തോടുകൂടി ജിഹാദികൾ ഭാരതത്തിൻറെ പല ചരിത്രങ്ങളും വളച്ചൊടിച്ചു കൊണ്ടു തന്നെയാണ് നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും നമ്മെ പഠിപ്പിചിട്ടുള്ളതും ……. എന്നാൽ അംഗീകരിക്കാതിരിക്കാൻ കഴിയാത്ത ചരിത്രങ്ങളും മഹത് വ്യക്തികളുടെ ജീവിത ചരിത്രവുമൊക്കെ പുതുതലമുറയുടെ മുന്നിൽ നിന്നും മറച്ചു പിടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും നടന്നു തുടങ്ങിയിട്ട് കാലങ്ങളേറെയായി .
രണ്ട് കാരണങ്ങളാണ് അതിലേക്ക് അവരെ നയിക്കുന്നത്.
ഒന്ന് , തങ്ങൾക്ക് എടുത്തു പറയുവാൻ സംസ്കാരങ്ങളോ , ചരിത്രങ്ങളോ കണ്ടുപിടുത്തങ്ങളോ ഉൾപ്പെടെ തങ്ങളുടെതായ സംഭാവനകൾ ഒന്നും തന്നെ ലോകത്ത് ഇല്ല എന്നതിന്റെ അപകർഷതാബോധം മറക്കുവാൻ മറ്റുള്ളവരുടെ ചരിത്രങ്ങൾ ഇല്ലാതാക്കുകയാണ് ഇവർ ചെയ്യുന്നത്
രണ്ടാമത് പല ചരിത്രങ്ങളുടെയും അവശേഷിപ്പുകളെ തങ്ങളുടേതാക്കി മാറ്റി പല സ്ഥലങ്ങളുടെയും പുതുചരിത്രങ്ങൾ ചെറുതും വലുതുമായി രംഗത്തു കൊണ്ടുവരികയും പിൽക്കാലത്ത് യഥാർത്ഥ ചരിത്രങ്ങളെല്ലാം തങ്ങളുടെ പേരിലാക്കി മാറ്റുകയുമാണ് ഇക്കൂട്ടരുടെ പതിവ്.
ഈ പുസ്തകം അച്ചടിച്ചിട്ടുള്ള ഉമ്മൻചാണ്ടി ഗവർമെന്റിന്റെ കാലത്ത് തന്നെയാണ് സ്കൂൾ യുവജനോത്സവത്തിന്റെ പ്രധാന വേദിയിൽ സാമൂഹിക പരിഷ്കർത്താക്കൾക്കും മഹത് വ്യക്തികൾക്കും ഒപ്പം പാണക്കാട് തങ്ങളുടെ ചിത്രവും കൊണ്ടുവെച്ചത് എന്ന് നാം ഓർക്കണം.
ഇങ്ങനെയുള്ള കുൽസിത പ്രവർത്തികൾ പല രീതിയിൽ നടക്കുന്നുണ്ട് ഗൂഗിളിൽ GOD എന്ന് സെർച്ച് ചെയ്താൽ ഒരു കാലം വരെ ദൈവം എന്നാണ് അതിന്റെ മലയാള അർത്ഥം കിട്ടിയിരുന്നത് എങ്കിൽ നാം ആരും അറിയാതെ ഇവർ അതിൻറെ അർത്ഥം ഒരു കൂട്ടരുടെ കൂട്ടായ റിപ്പോർട്ടിങ്ങിലൂടെ ഗോഡ് എന്ന് അടിച്ചു കഴിഞ്ഞാൽ അതിന്റെ മലയാള അർത്ഥം അല്ലാഹു എന്നാക്കി കിട്ടുന്ന രീതിയിൽ മാറ്റിയത് തിരിച്ചു ദൈവം എന്ന അർത്ഥത്തിലേക്ക് മാറ്റാനായി എങ്കിലും നമ്മൾ ശ്രദ്ധിക്കാറില്ലാത്ത പലതും തിരുത്താനുള്ള ശ്രമങ്ങൾ ഇവിടെ നടക്കുന്നുണ്ട്.
1921ലെ മാപ്പിള കലാപത്തിന്റെ ക്രൂരത വിവരിക്കുന്ന കുമാരനാശാൻറെ ദുരവസ്ഥ ഇന്ന് യൂട്യൂബിൽ തപ്പിയാൽ കിട്ടില്ല ഇത്തരത്തിലുള്ള പല ചരിത്ര അവശേഷിപ്പുകളും എവിടെയൊക്കെ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടോ അതെല്ലാം നമ്മൾ ശ്രദ്ധിക്കാത്ത സമയങ്ങളിൽ അവർ നീക്കം ചെയ്യിപ്പിക്കുന്നു
അതുതന്നെയാണ് ചാവറ അച്ഛൻറെ വിഷയത്തിലും സംഭവിച്ചത് …….. പക്ഷേതെറ്റ് നമ്മുടെ ആൾക്കാരുടെ ഭാഗത്തുനിന്നും തന്നെയാണ്
കാരണം കേരള സ്റ്റേറ്റ് സിലബസ്സിലെ ഏഴാം ക്ലാസ്സിലെ സാമൂഹിക പാഠപുസ്തകത്തിൽ ഗുരുതരമായ പിഴവുകൾ ഉണ്ടായിട്ടും കേരളത്തിൽ അങ്ങോളം ഇങ്ങോളം സ്കൂളുകൾ നടത്തുന്ന സഭക്കോ, കഴിഞ്ഞ എട്ട് വർഷമായി ഏഴാം ക്ലാസ്സിൽ സാമൂഹിക ശാസ്ത്രം പഠിപ്പിച്ചിരുന്ന സന്യാസിനികൾ ഉൾപ്പടെയുള്ള ക്രൈസ്തവ അദ്ധ്യാപകർക്കോ , സ്കൂൾ ഹെഡ്മാസ്റ്റർമാർക്കോ ഈ വിഷയം സ്കൂൾ മാനേജർ മാരുടെ ശ്രദ്ധയിൽപ്പെടുത്തി വേണ്ടത് ചെയ്യുവാൻ കഴിയുകയോ പൊതുസമൂഹത്തിന്റെ മുന്നിലേക്ക് ഈ വിഷയം എത്തിക്കുവാനോ കഴിഞ്ഞില്ല …….. ഇവരൊക്കെ ഉണ്ടായിട്ടും ഇത് കണ്ടില്ല എന്നു പറയുന്നത് വിശ്വസിക്കാൻ ആവുന്നില്ല
2014-ൽ ഈ പുസ്തകം പുറത്തിറങ്ങി 2016 ഇത് റീപ്രിന്റ് ചെയ്യുന്നതിന് മുമ്പുള്ള കാലഘട്ടത്തിനിടയിൽ ഈ വിഷയം വേണ്ടപ്പെട്ടവർക്ക് സർക്കാരിനെ അറിയിക്കാൻ കഴിയുമായിരുന്നെങ്കിൽ തീർച്ചയായും റീ പ്രിന്റ് ചെയ്യുമ്പോൾ ഇടത് ജിഹാദി ചരിത്രകാരന്മാരുടെ ഈ അജണ്ടയെ തകർക്കുവാൻ കഴിയുമായിരുന്നു.
ചാവറ അച്ഛനെപ്പോലെ ആർക്കും നിഷേധിക്കാനാവാത്തവരെ ചരിത്രത്തിൽ നിന്നും ഒഴിവാക്കിയതിന്റെ പിന്നിൽ ആരൊക്കെയാണ് എന്നുള്ളത് ഈ പുസ്തകം പരിഷ്ക്കരിക്കാൻ ഉണ്ടായിരുന്ന കമ്മറ്റിയിൽ ഉള്ളവർ ആരൊക്കെ ആയിരുന്നു എന്ന് കൂടി നോക്കിയാൽ മനസ്സിലാകും.
ഇങ്ങനെ പോയാൽ കാലങ്ങൾ കഴിയുമ്പോൾ ശ്രീ നാരായണഗുരുവും പുറത്താകുകയും പകരം വാര്യം കുന്നനും അബ്ദുൾ നാസർ മദനിയും ഒക്കെ സാമൂഹ്യ പരിഷ്കർത്താക്കൾ ആയി മാറുന്ന കാലം വിദൂരമല്ല.
Team CASA
Christian Association and Alliance for Social Action