സഭ റീത്തു വെത്യാസം ഏതുമില്ലാതെ ഓരോ ക്രിസ്തീയ ഭവനങ്ങളിലും എത്തുന്ന ഒന്നാണ് സൺഡേ ശാലാം എന്ന മാസിക.
കേരള ക്രിസ്ത്യൻ സമൂഹം ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ബെന്നി പുന്നത്തറ ബ്രദർ നേതൃത്വം നൽകുന്ന ശാലോം മിനിസ്റ്ററിയെ ഞങ്ങളും ഏറെ ബഹുമാനത്തോടും പ്രതീക്ഷയോടുമാണ് കാണുന്നത് .
സഭ കടന്നു പോകുന്നു ആത്മീയ ഭൗധീക സാഹചര്യങ്ങളെ വളരെ സൂക്ഷ്മമായി വിലയിരുത്തി വിശദമായ വാർത്തകളും ലേഖനങ്ങളും ശാലോമിൽ വരാറുമുണ്ട്, അത്തരുണത്തിൽ ഈ കഴിഞ്ഞ ലക്കം ശലോമിൽ കാസ സംസ്ഥാന പ്രസിഡന്റ് ശ്രീ. കെവിൻ പീറ്റർ ക്ലബ് ഹൗസ് ചർച്ചയിൽ അദ്ദേഹം പങ്കുവച്ച തിക്തമായ ജീവിതാനുഭവത്തെ അടിസ്ഥാനത്തിൽ ബെന്നി പുന്നത്തറ ബ്രദർ ശാലോമിൽ “കാസകൾ ഉണ്ടാകുന്നതെങ്ങിനെ ” എന്ന തലകെട്ടിൽ എഡിറ്റോറിയൽ എഴുതുകയുണ്ടായി .
വളരെ കൃത്യമായി സഭ സാധാരണ വിശ്വാസികളുടെ ആത്മീയ ഉണർവിന് ഇടപെടുന്നത് പോലെ തന്നെ അവരുടെ ഭൗധീക തലത്തിൽ സാമൂഹ്യമായ അവസ്ഥകളിൽ അവർ നേരിടുന്ന പ്രശ്നങ്ങളിൽ കൂടെ ഓരോ വ്യക്തികളുടെയും പ്രശ്നങ്ങളിൽ സഭയുടെയും ആ വ്യക്തി ആയിരിക്കുന്ന ഇടവകയുടെയും ഭക്ത സംഘടനകളുടെയും ഇടപെടലുകളും പിന്തുണയും നൽകേണ്ട ആവശ്യകതയെ കുറിച്ചു ബഹു : ബ്രദർ ബെന്നി പുന്നത്തറ കുറിച്ചിട്ടത് ……അത് വാർത്തമാനകാലഘട്ടം ആവശ്യപ്പെടുന്നതാണ്.
ബഹുമാനപ്പെട്ട ബ്രദർ ബെന്നി പുന്നത്തറയുടെ ശലോമിലെ എഡിറ്റൊറിയലിനെയും അദ്ദേഹത്തിന്റെ വാക്കുകകളെയും കാസ സ്വാഗതം ചെയുകയും അദ്ദേഹത്തിന്റെ പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് കർത്താവായ യേശുക്രിസ്തു ശക്തി പകരട്ടെയെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു .
ഒപ്പം ക്രിസ്ത്യൻ വിശ്വാസങ്ങൾക്കും സഭയ്ക്കും സമുദായത്തിനും ഒപ്പം ഉറച്ചുനിന്നു പോരാടുന്ന ഷെക്കീന ടെലിവിഷൻ ചാനലിനെയും ഉയർത്തിക്കൊണ്ടുവരേണ്ടതും അവരെ പ്രോത്സാഹിപ്പിക്കേണ്ടതും ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ് എന്നും ഞങ്ങൾ കരുതുന്നു
ഈ അവസരത്തിൽ മറ്റൊരു കാര്യമാണ് ഞങ്ങളെ വേദനിപ്പിച്ചിരിക്കുന്നത് , ശാലോമിൽ ബഹു: ബെന്നി പുന്നത്തറ എഴുതിയ എഡിറ്റോറിയൽ നെഗറ്റീവ് ആക്കി ചിത്രീകരിച്ചുകൊണ്ട് മുൻപുണ്ടായ ചില സംഭവങ്ങളുമായി കൂട്ടിയിണക്കി ചില എഴുത്തുകൾ സോഷ്യൽ മീഡിയ വഴി ചിലർ പ്രചരിപ്പിക്കുന്നത് കാണുവാൻ ഇടയായി. ഒപ്പം ഈ വിഷയവുമായി ബന്ധപ്പെട്ടുതന്നെ ഷെക്കീന ടെലിവിഷൻ അവതാരകനെയും വൈദികരെയും സഭയും ഒക്കെ കുറ്റം പറഞ്ഞു കൊണ്ട് തയ്യാറാക്കിയ എഴുത്തിൻറെ അടിയിൽ ” ടീം കാസ “എന്നു രേഖപ്പെടുത്തി കാസയുടെ പ്രതികരണം എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും കണ്ടു .
കിട്ടിയ അവസരത്തിൽ കാസയ്ക്ക് എതിരെ സഭാ സംവിധാനങ്ങളെ സ്ഥാപനങ്ങളെയും തിരിക്കുവാനുള്ള ശ്രമത്തിന്റെ പുറകിൽ ക്രിസ്ത്യാനികൾ തന്നെയാണ് എന്ന് മനസ്സിലാക്കുമ്പോൾ മാത്രമാണ് ഞങ്ങൾക്ക് ദുഖം തോന്നുന്നത് …….. ക്രിസ്ത്യാനികളെ ഉദ്ധരിക്കാൻ നടക്കുന്നവർ പോലും മാറിയിട്ടില്ലായെന്ന് അറിയുംമ്പോൾ സഹതാപം മാത്രം !
കർത്താവായ യേശുക്രിസ്തുവിനെ മാത്രം ഭയക്കുന്ന ഞങ്ങൾക്ക് ഒരു കാര്യം പറയണം എന്നുണ്ടെങ്കിൽ ഞങ്ങൾക്ക് തന്നെ നേരിട്ടത് പറയുവാൻ അറിയാം …….. ആയതിനാൽ ശാലോം മിനിസ്റ്ററിക്കും ഷെക്കീന ടെലിവിഷനും എതിരെ പ്രചരിക്കുന്ന എഴുത്തുകൾ ഞങ്ങളുടെതോ , ഞങ്ങളുടെ അഭിപ്രായമോ അല്ലായെന്നും അത്തരത്തിലെ വാട്ട്സ്അപ് സന്ദേശങ്ങളുമായി കാസയ്ക്ക് ഒരുവിധ ബന്ധവും ഇല്ലായെന്നുള്ളതുമായ വിവരം അറിയിച്ചുകൊള്ളുന്നു.
Team Casa
Christian Association and Alliance for Social Action