
സ്വന്തം മണ്ഡലത്തിലെ ജയിപ്പിച്ചു വിട്ട ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കാൻ മടിക്കുന്നതെന്തിന് ???
ഒരു ജനപ്രതിനിധി എന്ന നിലയിൽ ആ മണ്ഡലത്തിനുള്ളിലെ തന്നെ വിജയിപ്പിച്ച ജനങ്ങളുടെ ഒരു പൊതു പ്രശ്നത്തിൽ അതിൻ്റെ പരിഹാരം കാണും വരെ എംപി ആയ ഹൈബി ഈഡൻ അവർക്കൊപ്പം നിൽക്കേണ്ടതാണ് , എന്നാൽ ആ 610 കുടുംബങ്ങളുടെ വിഷയത്തിൽ തുടക്കം മുതൽ തന്നെ ഹൈബി ഈഡൻ അവരെ കുടിയിറക്കുവാൻ ശ്രമിക്കുന്നവർക്ക് ഒപ്പം ശക്തമായി നിലകൊള്ളുന്നത് മാത്രമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.
എന്താണ് വഖഫ് നിയമത്തിലെ അപകടമെന്ന് പൊതുജനം ഇതിനകം ഇഴകീറി പഠിച്ചു കഴിഞ്ഞു അതുകൊണ്ടുതന്നെ ഹൈബി ഈഡനോ അയാളുടെ പാർട്ടിയായ കോൺഗ്രസോ പുതുതായി ഒരു ന്യായീകരണവും നിലവിലെ വഖഫ് നിയമത്തെക്കുറിച്ച് ജനങ്ങളോട് പറയേണ്ടതില്ല. ഇപ്പോഴിതാ മുനമ്പത്ത് ജനങ്ങളുടെ വിഷയത്തിന്റെ ശാശ്വതമായ പരിഹാരം വഖഫ് നിയമഭേദഗതി മാത്രമാണെന്ന് ഹൈക്കോടതിയും പറയാതെ പറഞ്ഞു കഴിഞ്ഞു.
സാധാരണ ജനങ്ങൾക്ക് പോലും വഖഫ് എന്ന കിരാത നിയമം പൊളിച്ചെഴുതണം എന്ന് മനസ്സിലായി കഴിഞ്ഞിരിക്കുന്നു അതുകൊണ്ടുതന്നെ വഖഫിന്റെ ഏറ്റവും ക്രൂരത അനുഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ നിന്നുള്ള എംപിമാർ നിയമഭേദഗതി പാർലമെൻറിൽ എത്തുമ്പോൾ എന്തു നിലപാട് സ്വീകരിക്കണമെന്നാണ് ഉറ്റു നോക്കുന്നത്.
സ്വന്തം മണ്ഡലത്തിലെ ഒരു കൂട്ടം ആളുകൾ പെരുവഴിയിലേക്ക് ഇറങ്ങാതിരിക്കുവാനായി കഴിഞ്ഞ 150ലേറെ ദിവസങ്ങളായി സമരം ചെയ്യുമ്പോൾ അവരുടെ ജനപ്രതിനിധിയായ ഹൈബി ആ സമരമുഖത്ത് എത്തിയിരിക്കുന്നത് രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ് ……….. അവസാനം മുനമ്പത്തെ ആ പാവങ്ങൾ സ്വന്തം എംപിയെ തേടി ജാഥയായി എംപിയുടെ ഓഫീസിൽ എത്തി 2025 മാർച്ച് മാസം ഏഴാം തീയതി ഒരു നിവേദനം നൽകി ………തന്നെ കാണുവാൻ തന്റെ മണ്ഡലത്തിലെ ജനങ്ങൾ വരുന്നു എന്ന് അറിഞ്ഞിട്ടും അവരെ കണ്ടു നിവേദനം സ്വീകരിക്കുവാനുള്ള ജനാധിപത്യ മര്യാദയോ സാമാന്യമര്യാദയോ കാട്ടാതെ ഹൈബി ഈഡൻ അപ്പോൾ മറ്റെന്തോ പരിപാടിക്കായി പോകുകയാണ് ഉണ്ടായത് !
നിയമഭേദഗതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആ നിവേദനം മുനമ്പത്ത് ജനങ്ങൾ ഹൈബിയുടെ ഓഫീസിൽ ഏൽപ്പിച്ചു പോയിട്ട് മൂന്ന് ആഴ്ച കഴിഞ്ഞിരിക്കുന്നു.
എന്നാൽ ആ നിവേദനം ഞാൻ വായിച്ചുവെന്നും വേണ്ടത് ചെയ്യാമെന്നോ നിങ്ങൾക്കൊപ്പം നിൽക്കാമെന്നോ ഒരു പ്രസ്താവനയോ , അങ്ങിനെ രണ്ടു വരി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഹൈബിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
നിയമഭേദഗതി വീണ്ടും പാർലമെൻറിൽ വരാൻ പോകുന്നു……… മുനമ്പം ജനത നൽകിയ ആ നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം.
Team CASA
98479 34726
കാസയുമായി ചേർന്നു പ്രവർത്തിക്കാൻ, തിരുവനന്തപുരം സ്വദേശികൾ, ഈ ഗ്രൂപ്പിൽ അംഗമാകൂ.
Whatsapp Group
https://chat.whatsapp.com/GiHnsFcSMqc4QtBCEVPem5
Telegram Group