ജസ്നയുടെ തിരോധാനം കാസയുടെ ഹർജി വീണ്ടും 20 ലേക്ക് മാറ്റി.
ഒരു മാൻ മിസ്സിംഗ് കേസിൽ ആദ്യ 48 മണിക്കൂറുകൾ നിർണ്ണായകമാണ് എന്നിരിക്കെ , രാവിലെ വീട്ടിൽ നിന്നും പഠിക്കാൻ ഇറങ്ങുന്ന ഒരു പെൺകുട്ടി വൈകുന്നേരം തിരിച്ചെത്തിയില്ലേൽ , മാതാപിതാക്കൾ പരാതി നൽകിയാൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രഥമിക അന്വേഷണം ഞങ്ങൾ ഉഴപ്പുമെന്നും , ഞങ്ങൾക്ക് കണ്ടെത്താനാകില്ലായെന്നും ……. അഥവാ തുടക്കത്തിലേ എവിടുണ്ടെന്നറിഞ്ഞാലും റിട്ടയർ ആയാലും പറയില്ലെന്നും , ഞങ്ങൾ ആരെയോ ഭയക്കുന്നുണ്ടെന്നും കേരള പോലീസും , അവരെ മാറി മാറി ഭരിക്കുന്ന ഭരണകൂടങ്ങളും , പൊതുജനത്തെ ഉദ്ദരിക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചുവെന്നു പറയുന്ന രാഷ്ട്രീയ ഊളകളും നികുതി നൽകുന്ന പൊതു ജനത്തോട് പറയണം .
CBI -യ്ക്ക് എതിരെ നൽകിയ ഹർജി കാസയുടെ ഉത്തരവാദിത്വത്തിന്റെ ഭാഗം മാത്രം……. പക്ഷെ മാധ്യമങ്ങളിൽ വന്ന പോലെ ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസ് സിബിഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്ന് ആരോപിച്ചു കൊണ്ടല്ല കാസ അവസാനത്തെ ഹർജി ഫയൽ ചെയ്തത് , ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണം തുടർ അന്വേഷണമെന്നും ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപെട്ടാണ് ഞങ്ങൾ മൂന്നാമത്തെ ഹർജി ഫയൽ ചെയ്തത് , അതാണ് 20 ലേക്ക് മാറ്റിയത്.
സിബിഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്ന മാധ്യമങ്ങളുടെ വാർത്തകൾ വാസ്തവവിരുദ്ധം , അവർ നന്നായി പരിശ്രമിക്കുന്നുണ്ട് എന്നാണ് ഞങ്ങൾക്ക് മനസിലാവുന്നത് .
എത്ര വിദഗ്ധമായി കുറ്റകൃത്യം നടത്തിയാലും ഒരു തെളിവ് അവശേഷിക്കും എന്ന് പറയും പോലെ ഏതൊരു കേസ് അന്വേഷണത്തിലും ദൈവത്തിൻറെ കരം പ്രവർത്തിക്കും എന്നുതന്നെ ഞങ്ങൾ കരുതുന്നു
Team CASA
Christian Association and Alliance for Social Action