മണിപ്പൂർ കലാപം ശമനമില്ലാതെ തുടരുകയാണ്! മാസം മൂന്നു കഴിഞ്ഞിരിക്കുന്നു! രണ്ടു വിഭാഗം ജനങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലെങ്കിലും ഏകപക്ഷീയമാണ് ആക്രമണങ്ങൾ… കുക്കികൾക്കെതിരെയാണ് ആക്രമണം തുടരുന്നത്…അക്രമികൾക്കു ഭരണകൂടത്തിന്റെ പിന്തുണ മാത്രമല്ല നേരിട്ടുള്ള സഹകരണവുമുണ്ട് എന്നതു പരക്കെ ചർച്ചചെയ്യപ്പെടുന്നു…!മരണ സംഖ്യ എത്രയെന്നു കൃത്യമായി പറയാൻ ആർക്കെങ്കിലും കഴിയുമെന്നു കരുതുന്നില്ല. പ്രതിരോധിക്കാനും പലായനം ചെയ്യാനും കഴിയാത്ത സാഹചര്യമാണ് കുക്കികൾക്കുള്ളത്. ഭരണകൂടത്തിന്റെയും അർദ്ധസൈനിക സംവിധാനങ്ങളുടെയും പോലീസിന്റെയും നിയന്ത്രണം പൂർണ്ണമായും മെയ്തേയി വിഭാഗത്തിന്റെ കൈകളിലാണ്… അതിനാൽത്തന്നെ, പ്രതിരോധിക്കുകയെന്നാൽ സ്റ്റേറ്റിനെയും അതിന്റെ സന്നാഹങ്ങളെയും, ഒപ്പം മിലിറ്റന്റു സ്വഭാവമുള്ള … Read More “മണിപ്പൂർ: ഭരണാധികാരികൾ കുറ്റം ചെയ്യുന്നുണ്ടോ? ഭരണാധികാരികൾ എന്ന നിലയിൽ അവർ ചെയ്യേണ്ടത് ചെയ്യുന്നുണ്ടോ?” »
Category: ലേഖനങ്ങൾ
കത്തോലിക്കാ സഭയിൽ കാര്യങ്ങൾ ആലോചിക്കുന്നതിനും തീരുമാനങ്ങളിൽ എത്തുന്നതിനുമെല്ലാം നിയമങ്ങളും സംവിധാനങ്ങളും രീതികളുമുണ്ട്. സുവിശേഷ മൂല്യങ്ങളെയും സഭാനിയമങ്ങളെയും സഭയിലെ മാർപാപ്പ വരെയുള്ള അധികാര ഘടനയേയും വെല്ലുവിളിച്ചുകൊണ്ട്, സഭയിലെ വിശ്വാസികളെയും സമർപ്പിതരെയുമൊക്കെ തെരുവിൽ അണിനിരത്തുന്ന രീതി തീർത്തും പരിചിതമായ ഒന്നല്ല. സഭയുടെ അധികാര ഘടനയിലുള്ള ഒരു സംവിധാനത്തെയും തങ്ങൾ അംഗീകരിക്കില്ല, പകരം കേരളത്തിലെ പൊതു സമൂഹം തങ്ങൾക്കു നീതി നടത്തിതരണം എന്ന നിലപാടാണ് സഭയിൽ ചിലർ സ്വീകരിച്ചിട്ടുള്ളതെന്നാണ് സമീപ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽനിന്നു മനസ്സിലാകുന്നത്. സഭക്കുള്ളിൽ പരസ്യമായ അച്ചടക്ക ലംഘനവും … Read More “അൾത്താരയിലെ ദിവ്യരഹസ്യങ്ങൾക്ക് തെരുവിൽ തീരുമാനമുണ്ടാക്കുമോ?” »
ഇന്ന് എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!!എന്തിനു വേണ്ടിയാണിതെല്ലാം??? സഭയിൽ ഐക്യമുണ്ടാകാനായി 35 ഇൽ 34 രൂപതകളും അംഗീകരിച്ച കുർബാനക്രമം നടപ്പാക്കണമെന്ന് പറഞ്ഞു. അത് രൂപതയോടുള്ള മഹാ പാതകമാണത്രെ… സഭയെ സ്നേഹിക്കുന്നതുകൊണ്ടല്ലേ ഐക്യം വേണമെന്ന് പറയുന്നത്…ഒരു കൂട്ടം വൈദികരുടെ ദുരഭിമാനത്തെ സംരക്ഷിക്കാനായി മാത്രം സമൂഹത്തിൽ സഭ അപഹസിക്കപ്പെടുന്നു!!! കിട്ടാനുള്ള പണത്തിനു ഈടായി ഭൂമി വാങ്ങി ഇട്ടിട്ടുണ്ട്. അത് … Read More “ഒരു കൂട്ടം വൈദികരുടെ ദുരഭിമാനം സംരക്ഷിക്കാനായി മാത്രം സമൂഹത്തിൽ സഭ അപഹസിക്കപ്പെടുന്നു” »
മാധ്യമം പത്രം ഇങ്ങനെ ഒക്കെയാണ്. ജീവചരിത്രം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഡോ. എം കുഞ്ഞാമൻ എഴുതിയ ‘ എതിര് ‘ പ്രൊഫ. ടീ ജെ ജോസഫിൻ്റെ ‘അറ്റൂപോകാത്ത ഓർമ്മകൾ ‘ എന്നീ ആത്മകഥകൾക്കാണ്. എന്നാൽ മാധ്യമം പത്രം ഇവർ രണ്ടു പേരുടെയും ഫോട്ടോ ഒഴിവാക്കിയത് എന്തിനാണ് എന്നറിയില്ല. എത്തിക്കൽ ജേർണലിസത്തിൻ്റെ മര്യാദ ലംഘിക്കുന്ന മാധ്യമം പത്രത്തിൻ്റെ മനസ്സിലിരിപ്പ് ആർക്കും തിരിച്ചറിയാം. മൗദൂദിസ്റ്റ്കളിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്. ജോസഫ് സാറിൻ്റെ ഫോട്ടോ … Read More “കടുവ ഒരിക്കലും വെജിറ്റേറിയൻ ആകില്ല. മാധ്യമത്തിന് ഇങ്ങനെ ഒക്കെ പറ്റൂ.” »
മാത്യൂ ചെമ്പുകണ്ടത്തിൽ………………………………………ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍ നിയുക്തനായി ഭാരതമണ്ണില്‍ എത്തിച്ചേര്‍ന്ന ക്രിസ്തുശിഷ്യനായ തോമാസ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാർഷികമാണിത്. ചരിത്രവും പാരമ്പര്യവിശ്വാസവും സാക്ഷ്യപ്പെടുത്തുന്നതുപോലെ, AD 52-ൽ കൊടുങ്ങല്ലൂരില്‍ തോമാസ്ലീഹാ കപ്പലിറങ്ങിയെന്നും AD T2-ൽ മൈലാപ്പൂരില്‍ അദ്ദേഹം രക്തസാക്ഷിയായെന്നും തലമുറതലമുറയായി തോമാക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. … Read More “ക്രിസ്തുവിന്‍റെ സ്ഥാനാപതിയായി ഭാരതത്തില്‍ വന്ന തോമാസ്ലീഹാ” »
കേരളത്തിൽ ദിവസേന 68 നാർക്കോട്ടിക് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 2022-ൽ ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുളള 120 ദിവസത്തിനുള്ളിൽ 8,124 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വിധം കേരളത്തിലേക്ക് ലഹരിക്കടത്ത് തുടർന്നാൽ പഞ്ചാബിനേക്കാൾ ലഹരി ഇടപാട് നടക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നാണ് The New Indian Express 2022 മേയ് 9ന് പോസ്റ്റ് ചെയ്ത വാർത്തയിലുളളത്. (ലിങ്ക് കമൻ്റ് ബോക്സിൽ) സംസ്ഥാനത്ത് ”നാർക്കോടിക് ജിഹാദ്” നടക്കുന്നു എന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ … Read More “വി.ടി. ബലറാം, താങ്കൾ ഇത്രമേൽ വിവരക്കേട് പറയുമോ ?” »
മാത്യൂ ചെമ്പുകണ്ടത്തില്‍…………………………………..ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) രണ്ടു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി നിർമിച്ച ചരിത്ര സ്മാരകവും ആഗോള മനുഷ്യ സമൂഹത്തിൻ്റെ പൈതൃകസ്വത്തായി കണക്കാക്കുന്നതുമായ ഈ ദേവാലയം 2020 ജൂലൈ 10നാണ് തുർക്കിയിലെ പരമാധികാര കോടതി മോസ്കായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജൂലൈ 24ന് ആദ്യ ജുമാനമസ്കാരവും അതിൽ … Read More “ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ…” »
മാത്യൂ ചെമ്പുകണ്ടത്തില്‍………………………………..“അബ്രഹാമിനെ എനിക്ക് മനസ്സിലാകുന്നില്ല, ഒരര്‍ത്ഥത്തില്‍ അവിടെ ഒന്നും മനസ്സിലാക്കാനില്ല; വിസ്മയിക്കാനല്ലാതെ” -അബ്രഹാമിന്‍റെ ബലിയെ നോക്കി അസ്തിത്വത്തിന്‍റെ മുമ്പിലെ അമ്പരപ്പിന് അര്‍ത്ഥം നല്‍കിയ ഡാനിഷ് ചിന്തകനാണ് സോറന്‍ കീര്‍ക്കഗര്‍ എന്ന് ഡോ തേലക്കാട്ടിന്‍റെ ഒരു ലേഖനത്തിലാണ് വായിച്ചിട്ടുള്ളത്. വാസ്തവത്തിൽ ഈ അമ്പരപ്പ് കീർക്കഗർക്കു മാത്രം അനുഭവപ്പെടുന്നതല്ല. മകനെ ബലിപീഠത്തിൽ ബന്ധനസ്ഥനാക്കി കിടത്തിയ ശേഷം കത്തി ഉയർത്തി നിൽക്കുന്ന പിതാവിനെ അമ്പരന്ന് നോക്കി നിൽക്കാനല്ലാതെ നമുക്ക് എന്തു കഴിയും? നൂറുവയസു പിന്നിട്ട, വൃദ്ധനായ അബ്രഹാമിനു വൃദ്ധയായ ഭാര്യയിൽ ഉണ്ടായ … Read More “അബ്രഹാമിന്‍റെ ബലിയും സമകാലിക കൊലപാതകങ്ങളും” »
ഫാ.മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ കേരളത്തിൽ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും കഴിയുന്ന ഒരുലക്ഷത്തോളം വരുന്ന അന്തേവാസികൾക്ക് റേഷൻ കൊടുക്കേണ്ടതില്ല എന്ന നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃ കാര്യാലയത്തിൽനിന്നും ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയിരിക്കുകയാണ്. അത്തരം മന്ദിരങ്ങളിൽ കഴിയുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിവന്നിരുന്നതും കഴിഞ്ഞവർഷം നിർത്തലാക്കിയിരുന്നു. അനാഥരും രോഗികളുമായ പതിനായിരക്കണക്കിന് പേർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകേണ്ടതില്ല എന്ന സർക്കാർ തീരുമാനം വിചിത്രമാണ്. അത് പൗരനീതിക്കും ഭരണഘടനയ്ക്കും വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. പൗരന്മാർക്ക് സുരക്ഷാ ഉറപ്പുവരുത്തേണ്ട സർക്കാർ! ഒരു സർക്കാരിന്റെ … Read More “ഗതിയില്ലാതെ അഗതിമന്ദിരങ്ങൾ” »
ബാംഗ്ളൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെയും രണ്ടു സംഘടനകളുടെയും ഹർജിയിൽ സുപ്രീം കോടതി നടത്തിയ പരാമർശം ഏറെ ആശ്വാസപ്രദമാണ്. ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ദൗർഭാഗ്യകരം എന്നാണ് പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടത്. ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും എതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഹർജി കാലികപ്രസക്തിയുളളതാണെന്ന് നിരീക്ഷിച്ച കോടതി, അവധിക്ക് ശേഷമുള്ള ആദ്യ ദിവസംതന്നെ വാദം കേൾക്കാമെന്ന് പറയുകയും ചെയ്തു. സമീപകാലങ്ങളിലായി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ വളരെ പരിമിതമായ രീതിയിലാണ് മാധ്യമ … Read More “മതപീഡനങ്ങൾക്കും തീവ്രവാദപ്രവർത്തനങ്ങൾക്കും അന്ത്യം അനിവാര്യം” »