2014-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പികെ അബ്ദുറബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകം പരിഷ്കരിച്ചു ഇറക്കിയ പുതിയ പതിപ്പിൽ നവകേരള സൃഷ്ടിക്കായി എന്ന എട്ടാം അദ്ധ്യായത്തിൽ സാമൂഹ്യ പരിഷകർത്താക്കളുടെ പട്ടികയിൽ ശ്രീനാരായണ ഗുരു മുതൽ അബ്ദുൾ ഖാദർ മൗലവി വരെ ഉള്ളവർ ഉണ്ടെങ്കിലും ചാവറയച്ചന്റെ പേര് നീക്കം ചെയ്തിരുന്നു , ഇതേ ബുക്ക് രണ്ട് വർഷങ്ങൾക്ക് ശേഷം 2016-ൽ റീപ്രിന്റ് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിന് ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് … Read More “തെറ്റ് നമ്മുടേതും കൂടിയാണ്” »
Author: CASA
മാത്യൂ ചെമ്പുകണ്ടത്തിൽ………………………………………ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍ നിയുക്തനായി ഭാരതമണ്ണില്‍ എത്തിച്ചേര്‍ന്ന ക്രിസ്തുശിഷ്യനായ തോമാസ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികമാണിത്. ചരിത്രവും പാരമ്പര്യവിശ്വാസവും സാക്ഷ്യപ്പെടുത്തുന്നതുപോലെ, AD 52-ൽ കൊടുങ്ങല്ലൂരില്‍ തോമാസ്ലീഹാ കപ്പലിറങ്ങിയെന്നും AD T2-ൽ മൈലാപ്പൂരില്‍ അദ്ദേഹം രക്തസാക്ഷിയായെന്നും തലമുറതലമുറയായി തോമാക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. … Read More “ക്രിസ്തുവിന്റെ സ്ഥാനാപതിയായി ഭാരതത്തില്‍ വന്ന തോമാസ്ലീഹാ” »
കേരളത്തിൽ ദിവസേന 68 നാർക്കോട്ടിക് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 2022-ൽ ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുളള 120 ദിവസത്തിനുള്ളിൽ 8,124 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വിധം കേരളത്തിലേക്ക് ലഹരിക്കടത്ത് തുടർന്നാൽ പഞ്ചാബിനേക്കാൾ ലഹരി ഇടപാട് നടക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നാണ് The New Indian Express 2022 മേയ് 9ന് പോസ്റ്റ് ചെയ്ത വാർത്തയിലുളളത്. (ലിങ്ക് കമൻ്റ് ബോക്സിൽ) സംസ്ഥാനത്ത് ”നാർക്കോടിക് ജിഹാദ്” നടക്കുന്നു എന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ … Read More “വി.ടി. ബലറാം, താങ്കൾ ഇത്രമേൽ വിവരക്കേട് പറയുമോ ?” »
മാത്യൂ ചെമ്പുകണ്ടത്തില്‍…………………………………..ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) രണ്ടു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി നിർമിച്ച ചരിത്ര സ്മാരകവും ആഗോള മനുഷ്യ സമൂഹത്തിൻ്റെ പൈതൃകസ്വത്തായി കണക്കാക്കുന്നതുമായ ഈ ദേവാലയം 2020 ജൂലൈ 10നാണ് തുർക്കിയിലെ പരമാധികാര കോടതി മോസ്കായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജൂലൈ 24ന് ആദ്യ ജുമാനമസ്കാരവും അതിൽ … Read More “ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ…” »
മാത്യൂ ചെമ്പുകണ്ടത്തില്‍………………………………..“അബ്രഹാമിനെ എനിക്ക് മനസ്സിലാകുന്നില്ല, ഒരര്‍ത്ഥത്തില്‍ അവിടെ ഒന്നും മനസ്സിലാക്കാനില്ല; വിസ്മയിക്കാനല്ലാതെ” -അബ്രഹാമിന്റെ ബലിയെ നോക്കി അസ്തിത്വത്തിന്റെ മുമ്പിലെ അമ്പരപ്പിന് അര്‍ത്ഥം നല്കിയ ഡാനിഷ് ചിന്തകനാണ് സോറന് കീര്‍ക്കഗര്‍ എന്ന് ഡോ തേലക്കാട്ടിന്റെ ഒരു ലേഖനത്തിലാണ് വായിച്ചിട്ടുള്ളത്. വാസ്തവത്തിൽ ഈ അമ്പരപ്പ് കീർക്കഗർക്കു മാത്രം അനുഭവപ്പെടുന്നതല്ല. മകനെ ബലിപീഠത്തിൽ ബന്ധനസ്ഥനാക്കി കിടത്തിയ ശേഷം കത്തി ഉയർത്തി നിൽക്കുന്ന പിതാവിനെ അമ്പരന്ന് നോക്കി നിൽക്കാനല്ലാതെ നമുക്ക് എന്തു കഴിയും? നൂറുവയസു പിന്നിട്ട, വൃദ്ധനായ അബ്രഹാമിനു വൃദ്ധയായ ഭാര്യയിൽ ഉണ്ടായ … Read More “അബ്രഹാമിന്റെ ബലിയും സമകാലിക കൊലപാതകങ്ങളും” »
ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) രണ്ടു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി നിർമിച്ച ചരിത്ര സ്മാരകവും ആഗോള മനുഷ്യ സമൂഹത്തിൻ്റെ പൈതൃകസ്വത്തുമായി കണക്കാക്കുന്ന ഈ ദേവാലയം 2020 ജൂലൈ 10നാണ് മോസ്കായി തുർക്കിയിലെ പരമാധികാര കോടതി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജൂലൈ 24ന് ആദ്യ ജുമാനമസ്കാരം നടന്നു. ചരിത്രത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഗോള മാധ്യമങ്ങളും മലയാള … Read More “ഹാഗിയാ സോഫിയാ: വിങ്ങുന്ന ഓർമകൾക്ക് രണ്ടു വർഷം” »
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു
കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽനിന്ന് നവോത്ഥാന രാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു. സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ “നവകേരള സൃഷ്ടിക്കായി’ എന്ന എട്ടാം അധ്യായത്തിലാണു കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ളത്. ശ്രീനാരായണഗുരുവിൽനിന്നു തുടങ്ങുന്ന ചരിത്രത്തിൽ ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമികൾ, പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ, അയ്യൻകാളി, പണ്ഡിറ്റ് കെ.പി. കറുപ്പൻ, വക്കം അബ്ദുൾഖാദർ മൗലവി, വാഗ്ഭടാനന്ദൻ, വി.ടി. ഭട്ടതിരിപ്പാട് എന്നിവരെക്കുറിച്ചും പരാമർശമു ണ്ട്. 1856 ഓഗസ്റ്റ് 20നു ജനിച്ച ശ്രീനാരായണഗുരുവിനേക്കാൾ … Read More “വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു” »
ഫാ.മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ കേരളത്തിൽ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും കഴിയുന്ന ഒരുലക്ഷത്തോളം വരുന്ന അന്തേവാസികൾക്ക് റേഷൻ കൊടുക്കേണ്ടതില്ല എന്ന നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃ കാര്യാലയത്തിൽനിന്നും ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയിരിക്കുകയാണ്. അത്തരം മന്ദിരങ്ങളിൽ കഴിയുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിവന്നിരുന്നതും കഴിഞ്ഞവർഷം നിർത്തലാക്കിയിരുന്നു. അനാഥരും രോഗികളുമായ പതിനായിരക്കണക്കിന് പേർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകേണ്ടതില്ല എന്ന സർക്കാർ തീരുമാനം വിചിത്രമാണ്. അത് പൗരനീതിക്കും ഭരണഘടനയ്ക്കും വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. പൗരന്മാർക്ക് സുരക്ഷാ ഉറപ്പുവരുത്തേണ്ട സർക്കാർ! ഒരു സർക്കാരിന്റെ … Read More “ഗതിയില്ലാതെ അഗതിമന്ദിരങ്ങൾ” »
ബാംഗ്ളൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെയും രണ്ടു സംഘടനകളുടെയും ഹർജിയിൽ സുപ്രീം കോടതി നടത്തിയ പരാമർശം ഏറെ ആശ്വാസപ്രദമാണ്. ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ദൗർഭാഗ്യകരം എന്നാണ് പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടത്. ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും എതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഹർജി കാലികപ്രസക്തിയുളളതാണെന്ന് നിരീക്ഷിച്ച കോടതി, അവധിക്ക് ശേഷമുള്ള ആദ്യ ദിവസംതന്നെ വാദം കേൾക്കാമെന്ന് പറയുകയും ചെയ്തു. സമീപകാലങ്ങളിലായി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ വളരെ പരിമിതമായ രീതിയിലാണ് മാധ്യമ … Read More “മതപീഡനങ്ങൾക്കും തീവ്രവാദപ്രവർത്തനങ്ങൾക്കും അന്ത്യം അനിവാര്യം” »
എസ്ഡിപിഐ-യും,പോപ്പുലർ ഫ്രണ്ടും മതമൗലീക തീവ്രവാദ സ്വഭാവം ഉള്ള സംഘടനകളെന്നു ബഹു : കേരള ഹൈകോടതി പരാമർശിച്ചിട്ടു മാസം ഒന്ന് തികയുന്നതിനുമുമ്പ് ആ പരാമർശം അംഗീകരിക്കാൻ സംസ്ഥാനം ഭരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എന്ന് അവകാശപ്പെടുന്ന CPI (M) തയാറല്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മേൽപ്പറഞ്ഞ മത മൗലീക വാദ പ്രസ്ഥാനത്തിലെ ജില്ലാ നേതാക്കൾക്ക് ഇന്നലെ AKG സെന്ററിൽ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിച്ചു ചായ സൽക്കാരം നടത്താൻ ഇടയായത്. പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റുകളെ നിങ്ങൾ … Read More “മത മൗലീക വാദ പ്രസ്ഥാനമായ SDPI യുടെ ജില്ലാ നേതാക്കൾക്ക് AKG സെന്ററിൽ സ്വീകരണം” »