മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ മരുമകൻ ശ്രീ. മുഹമ്മദ് റിയാസ് കൈകാര്യം ചെയുന്ന പൊതുമരാമത്തു വകുപ്പ് 29/06/2022 തീയതിയായി ഒരു അസാധാരണ ഉത്തരവ് ഇറക്കി, പൊതുമരാമത്തു വകുപ്പിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാനുള്ള തീവ്രയജ്ഞ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്തിലെ എല്ലാ ജീവനക്കാർക്കും ജൂലൈ 03 ഞായർ പ്രവർത്തി ദിവസം ആക്കികൊണ്ടുള്ള ഉത്തരവാണ് ശ്രീ.മുഹമ്മദ് റിയാസ്സിന്റെ ഉത്തരവ് പ്രകാരം ഇറങ്ങിയത് .
ഞായർ ദിനം ആഗോള ക്രൈസ്തവർ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി പരിശുദ്ധവും പവിത്രവുമായി പരി:ബലി അർപ്പിച്ചുകൊണ്ട് ആചാരിക്കുന്ന ദിവസമാണ്, ഇസ്ലാമിക രാജ്യങ്ങളായ UAE ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ പോലും വെള്ളിയാഴ്ച്ചയിലെ പൊതു അവധി റദാക്കി ഞായർ അവധി ദിവസമാക്കി കൊണ്ട് ഈ ലോകത്തിനൊപ്പം സഞ്ചരിക്കുന്നത് താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലായിരിക്കും എന്ന് കരുതട്ടെ ……… അതോടൊപ്പം പ്രാദേശികമായി സിറോ മലബാർ സഭ ആത്മീയ അൽമായ സമൂഹം ജൂലൈ 03 ഞായർ നൂറ്റാണ്ടുകൾ ആയി വിശുദ്ധ. തോമസ് സ്ലീഹയുടെ ഓർമദിവസം ദുക്റാന എന്ന പേരിൽ തിരുന്നാളും ആചാരിക്കുന്ന ദിവസമാണ്.
ക്രിസ്ത്യനികൾ പരിശുദ്ധമായി ആചാരിക്കുന്ന ദിവസവും അതോടൊപ്പം ജാതി മത വെത്യാസം ഇല്ലാതെ സാധാരണ മനുഷ്യർ 6 ദിവസം ജോലി ചെയ്ത് ആഴ്ചയിലൊരിക്കൽ വിശ്രമിക്കാനും അവനവന്റെ കുടുംബവുമായി ഒരുമിച്ചിരിക്കുവാനും ലഭിക്കുന്ന ഒരു പൂർണ ദിവസം എന്ന പ്രത്യേകതയും ഞായർ എന്ന പൊതു അവധി ദിവസത്തിനുണ്ട്,
മറ്റൊരു കാര്യം ഈ ഉത്തരവിലൂടെ തെളിയുന്നത് ഒരു മന്ത്രി എന്ന നിലയിൽ താങ്കൾ ഒരു പൂർണ പരാജയമാണെന്നുള്ളതാണ്, കാരണം ആഴ്ചയിൽ 6 ദിവസം താങ്കളുടെ വകുപ്പിന് കീഴിലുള്ള ജീവനക്കാർ ജോലി ചെയ്തിട്ടും താങ്കളുടെ വകുപ്പിലെ ഫയലുകൾ തീർപ്പാക്കാൻ സാധിക്കുന്നില്ല എങ്കിൽ അത് അവരുടെ പരാജയമല്ല മറിച്ചു അവരെ കൊണ്ട് ജോലി കൃത്യമായി ചെയിപ്പിക്കാൻ അറിയാത്ത അങ്ങയുടെ പരാജയമാണ് !
ഇനി ദുഗ്റാന തിരുന്നാളിൽ താങ്കൾ താങ്കളുടെ വകുപ്പ് പ്രത്യേക പ്രവർത്തി ദിവസമാക്കി ആ വകുപ്പിൽ ജോലി ചെയുന്ന ക്രിസ്ത്യനികളെയും അവരുടെ കുടുംബങ്ങളെയും ദ്രോഹിക്കുമ്പോൾ ഞങ്ങൾക്ക് അങ്ങയെ കേരളത്തിലെ പ്രത്യേക സാഹചര്യത്തിലെ ചില പ്രത്യേക മതേതര അനുഷ്‌ടനങ്ങൾ ഓർമിപ്പിക്കേണ്ടതായി വരും.
അതെ സമയം തന്നെ അങ്ങയുടെ മതവിഭാഗത്തിന്റെ പെരുന്നാളുകൾക്ക് 100 പേർ വരെയുള്ള വിശ്വാസികളെ ഉൾകൊള്ളിച്ചു കൊണ്ട് ആരാധന നടത്താം എന്ന പ്രത്യേക ഉത്തരവിറങ്ങിയതും, ഈ കഴിഞ്ഞ ഈദ് പെരുന്നാളിന് KSRTC യിലെ ഇസ്ലാം മത വിശ്വാസികളായ ജീവനക്കാർക്ക് അവരുടെ നോയമ്പ് ആചാരണത്തിന്റെ ഭാഗമായി അവർക്കു സൗകര്യ പ്രധമായ രീതിയിൽ അവരുടെ duty shift പുനക്രമീകരിച്ചു നൽകണം എന്ന് ഉത്തരവായിക്കൊണ്ട് ഒരു നോട്ടിഫിക്കേഷൻ ഇറങ്ങിയതും അങ്ങു കൂടി പങ്കാളിയായ ഈ ഗവർമെന്റിന് കീഴിലാണെന്നുള്ള വസ്തുത അങ്ങു മറക്കാതിരിക്കുക,
കഴിഞ്ഞ കോവിഡ് കാലത്ത് മൂന്ന് നാല് പേരുമായി അടച്ചിട്ട ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുള്ളിൽ പരിശുദ്ധ ബലി അർപ്പിച്ചതിന്റെ പേരിൽ പോലീസ് കേസ് എടുത്തു അറസ്റ്റിൽ ആയ വൈദികരും വിശ്വാസികളും ഉള്ള കേരളത്തിൽ,
ക്രിസ്ത്യനികളുടെ അതി പ്രധാന തിരുന്നാൾ ദിനങ്ങളായ ഈസ്റ്ററിനും ക്രിസ്തുമസ്സിനും വെറും 20 പേർക്ക് ആരാധനാനുമതി നൽകിയ കേരളത്തിൽ,
ജാതി മത ഭേദം എന്ന്യ കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ സ്വകാര്യ അഭിമാനമായ തൃശൂർ പൂരം പോലും റദ്ധാക്കിയ കേരളത്തിൽ,
ഹൈന്ദവ സമൂഹം ആണ്ടിലൊരിക്കൽ അവരുടെ പൂർവീകർക്ക് അൽമശാന്തിക്കായി ആലുവ നദിയിൽ ഉൾപ്പെടെ കേരളത്തിന്റെ നദി തീരങ്ങളിൽ ബലി ഇടുന്ന ബലിയിടൽ ചടങ്ങുകൾ പോലും റദ്ധാക്കിയ കേരളത്തിൽ,
എന്തിന് ഏറെ പറയുന്നു നോയമ്പ് ആചരണത്തിന് ശേഷം ഈദിന് ചന്ദ്രനെ കാണുന്നതിലെ ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനത്തിൽ പെരുന്നാൾ ഏതു ദിവസം എന്ന് കൃത്യമായി പറയാൻ സാധിക്കാതെ എന്നാൽ ഇരിക്കട്ടെ ചന്ദ്രനെ കാണുന്നത് വരെ രണ്ടു ദിവസം പൊതു അവധി എന്ന് ഉത്തരവിറക്കുന്ന ഈ കേരളത്തിൽ, ചന്ദ്രന്റെയും സൂര്യന്റെയും കളിപ്പീരുകൾക്ക് വിധേയമാകാതെ ഇതര മതസ്ഥർ കൃത്യമായി തിരുന്നാളുകളും ഉത്സവങ്ങളും കലാകാലങ്ങളായി ആഘോഷിക്കുന്ന അവധി ദിവസങ്ങൾ തന്നെ പ്രവർത്തി
ദിവസങ്ങളാക്കി മാറ്റി കേരളത്തിന്റെ മതേതര മനസ്സിനെ വെട്ടിമുറിക്കാൻ ഉള്ള വ്യഗ്രത അത് പ്രതിഷേധാർഹമാണ്, അപലപനീയമാണ്.
അതുകൊണ്ട് തന്നെ ജൂലൈ 03ലെ വി. തോമസ് സ്ലീഹയുടെ തിരുന്നാൾ ദിനമായ ദുഗ്റാന ദിനത്തെ പ്രവർത്തി ദിവസമാക്കി താങ്കൾ ഇറക്കിയ ഉത്തരവ് പിൻവലിച്ചു ഉത്തരവിറക്കണമെന്ന് അഭ്യർഥിക്കുന്നു,
പ്രസ്തുത വിഷയത്തിൽ ഇടത് ഭരണത്തിൽ പങ്കാളികൾ ആയ കേരള കോൺഗ്രസ് ( M) ജോസ് മോൻ & പാർട്ടിയോട് ഞങ്ങൾക്ക് പറയാനുള്ളത്, നിങ്ങൾ മഹാരാഷ്ട്രയിലെ എക്നാധ് ഷിൻഡെയെ കണ്ടുപഠിക്കണമെന്നാണ്, കാരണം …… കേവലം അധികാരത്തിനു വേണ്ടി സ്വന്തം സമുദായത്തെയും രാജ്യത്തെയും മറന്നു തന്റെ പാർട്ടിയുടെ പ്രഖ്യാപിത ശത്രുക്കളോടൊപ്പം ചേർന്നു ഭരണം കൈയാളിയവർ ഏത്ര വമ്പൻ ആയിരുന്നിട്ടും അതെ പാർട്ടിയിലെ നിസാരരായ സ്വത്വ : ബോധം ഉള്ള അംഗങ്ങൾ തങ്ങൾ വിശ്വസിച്ച പ്രത്യേയശാസ്ത്രത്തിനു വേണ്ടി വെച്ചു നീട്ടിയ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും തിരസ്‌ക്കരിച്ചു കൊണ്ട് തങ്ങളെ തിരഞ്ഞെടുത്തു വിട്ട ജനത്തോടുള്ള പ്രതിബദ്ധത കൃത്യമായി നിറവേറ്റിയതാണ് നാം ഈ ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ കണ്ടത് …….
അതുപോലെ തന്നെയാണ് ശ്രീ. ജോസ് കെ മാണി എന്ന ക്രിസ്ത്യനീ താങ്കൾക്കും താങ്കളെയും താങ്കളുടെ പാർട്ടിയുടെയും ശക്തികേന്ദ്രമായ ജനവിഭാഗത്തിന്റെ അതി പ്രധാന ദുക്റാന തിരുന്നാൾ ദിവസം, ക്രിസ്തു സമൂഹം പരിശുദ്ധമായി ആചാരിക്കുന്ന ഞായർ ദിവസം പ്രവർത്തി ദിവസമാക്കി ക്രിസ്തു സമൂഹത്തെ അവഹേളിക്കുമ്പോൾ, അതിനെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കാനും, ക്രിസ്തു സമൂഹത്തിനു നീതി മേടിച്ച് നൽകുവാനും ധർമീകമായ ഉത്തരവാദിത്വം ഉണ്ടെന്നുള്ളത് നിങ്ങൾ മറക്കരുത്, അതല്ല സ്വന്തം സമൂഹത്തിന്റെ ന്യയമായ ആവശ്യങ്ങൾ പോലും കണ്ടില്ലെന്നു നടിച്ചു മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ മരുമോന്റെയും മുന്നിൽ പഞ്ചപുച്ഛമടക്കി നിന്ന് അധികാരം നുണയാനാണ് ഭാവമെങ്കിൽ ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന അവഗണനയും അപമാനങ്ങളും, ഭാവിയിലെ നിങ്ങളുടെയും നിങ്ങളുടെ പാർട്ടിയുടെയും അധ:പ്പധനത്തിലേക്കായിരിക്കും നയിക്കുക എന്ന് ഓർത്തു കൊള്ളുക.
Team Casa
Christian Association and Alliance for Social Action