കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ റോൾ ഭംഗിയായി ചെയ്യുന്ന മറുനാടൻ ഷാജൻ സക്കറിയയുടെ വീഡിയോ ഫലം കണ്ടു , വാർത്ത പുറത്തുവന്നു മണിക്കൂറുകൾക്കുള്ളിൽ മാർട്ടിൻ മട്ടാഞ്ചേരിയെ ഗത്യന്തരമില്ലാതെ എക്സൈസ് പൊക്കി.
മൂന്ന് , നാല് ദിവസങ്ങളായി സമൂഹമാധ്യമത്തിലെ ഒരു വീഡിയോ ഗ്രൂപ്പ് ചാറ്റിന്റെ ക്ലിപ്പിംഗ് സോഷ്യൽ മീഡിയകളിൽ കറങ്ങാൻ തുടങ്ങിയിട്ട് ,
മൂന്ന് മുതിർന്ന യുവാക്കൾ ഉള്ള ഒരു ചാറ്റിലേക്ക് ഒരു കുട്ടി കടന്നുവരുന്നു മുടി ക്രോപ്പ് ചെയ്തിരിക്കുന്നതിനാൽ ഏകദേശം ആൺകുട്ടിയുടെ ലക്ഷണം തോന്നും …… അതുകൊണ്ടുതന്നെ ആ മൂന്ന് യുവാക്കളും കരുതിയത് അത് ആൺകുട്ടി എന്നതാണ് തുടർന്ന് അവൾ പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നത് ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടിയാണെന്ന് !
തുടർന്നുള്ള സംഭാഷണങ്ങൾ വീഡിയോയിൽ കാണാം …… ഈ വീഡിയോ കാസയ്ക്കും ലഭിച്ചിരുന്നു പക്ഷേ പെൺകുട്ടിയുടെ മുഖം കാണിക്കേണ്ടിവരും എന്നതിനാൽ ഞങ്ങൾ ഈ വീഡിയോ പോസ്റ്റ് ചെയ്തില്ല പക്ഷേ ഉത്തരവാദിത്തപ്പെട്ട പലർക്കും അയച്ചിരുന്നു പക്ഷെ ഫലം ഒന്നും ഉണ്ടാവുമെന്ന് പ്രതീക്ഷയില്ല.
ഇവിടെ പഠിച്ചു കളിച്ചും നടക്കേണ്ട 17 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി പൂർണമായും കഞ്ചാവിന് അടിമയായി മാറിയിരിക്കുന്നു , അവൾ തന്നെ പറയുന്നു അവൾ വീടുവിട്ടിറങ്ങി രണ്ടുമാസം കൂട്ടുകാർക്കൊപ്പം കണ്ണൂർ ആയിരുന്നുവെന്ന് , ഒപ്പം അവൾ ജയിൽവാസവും അനുഭവിച്ചു എന്നു പറയുന്നുണ്ട് ….. അതിന് കാരണക്കാർ ഒന്നുമറിയാത്ത അവളെ കെണിയിൽ പെടുത്തിയത് കൂട്ടുകാർ തന്നെ, ഒന്നുകിൽ ഉപയോഗിക്കുന്ന സ്ഥലത്തുനിന്നോ അല്ലെങ്കിൽ കൈവശം വെച്ചവരുടെ കൂട്ടത്തിൽ നിന്നും ഈ പെൺകുട്ടിയും അറസ്റ്റ് ചെയ്യപ്പെട്ടു എന്നാണ് മനസ്സിലാകുന്നത് ……… പെൺകുട്ടി തന്നെ പറയുന്നുണ്ട് അവസാനം താൻ മാത്രമാണ് കെണിയിൽപ്പെട്ടതെന്ന് !
തുടർന്ന് അവളെ നാട്ടിലെത്തിയിട്ടും അവളെ വീട്ടുകാർ സംസാരിക്കാൻ തയ്യാറാവുന്നില്ലായെന്നും , എന്റെ പിതാവ് മിലിട്ടറിക്കാരനാണ് എന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നു.
ആ ചാറ്റിനിടയിൽ പൈസയുണ്ട് പക്ഷേ സാധനം കിട്ടാനില്ല എന്ന് ആ പെൺകുട്ടി പരിഭവം കേൾക്കാം …… അതിനർത്ഥം പഠിക്കേണ്ട പ്രായത്തിൽ അവൾ അതിന് അടിമയായി മാറി എന്നുതന്നെയാണ് ! അവൾക്ക് ഇതിനെല്ലാം ധൈര്യം നൽകുന്നതും കഞ്ചാവിന്റെ ലഹരി തന്നെയെന്ന് എന്ന് വ്യക്തം.
ഇവിടെ ഇതേ പോലെ എന്തുമാത്രം പെൺകുട്ടികൾ / ആൺകുട്ടികൾ ഇങ്ങനെ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായി മാറി കഴിഞ്ഞിരിക്കുന്നു. ആഴ്ചയിൽ മൂന്നും നാലും കേസുകൾ മയക്കുമരുന്നുമായി രജിസ്റ്റർ ചെയ്യപ്പെടുന്നു.
പക്ഷേ ലാസ്റ്റ് മൈലിലെ കരിയർമാരോ മാത്രമാണ് അറസ്റ്റിൽ ആവുന്നത് അതിനെ തുടർന്ന് ഉള്ള റൈഡുകളോ അവർക്ക് സപ്ലൈ ചെയ്തവരെ അറസ്റ്റ് ചെയ്തതായി ഒരു വാർത്തയും കേൾക്കുന്നില്ല …… ഇവിടെ ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ യാതൊരുവിധ ആശങ്കയും ഇക്കാര്യത്തിൽ ഇല്ല …….. ഇത്രയധികം മയക്കുമരുന്ന് കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുമ്പോഴും ഇത്രയധികം പെൺകുട്ടികൾ ഇത്തരം കേസുകളിൽ അകപ്പെടുമ്പോഴും പ്രതിപക്ഷനേതാവ് എന്ന് പറയുന്ന ഉണ്ണാക്കനോ ഏതെങ്കിലും യുവജന സംഘടനകളോ സാംസ്കാരിക നായകളോ നവോത്ഥാന കുസുമങ്ങളോ ഇന്നുവരെ എവിടെയെങ്കിലും അതിനെതിരെ പ്രതികരിച്ചതായി കണ്ടിട്ടുണ്ടോ ???
ഇല്ല …….. അവർക്ക് പ്രതികരിക്കാൻ ആവില്ല !
ഷാജൻ സക്കറിയയ്ക്ക് നന്ദി 🙏
Team CASA