സ്വാതന്ത്ര്യനന്തര ഭാരതം കഴിഞ്ഞ 65 വർഷം അടക്കി ഭരിച്ച ഒരു പാർട്ടിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം . എന്നാലിന്ന് ആ പ്രസ്ഥാനം കേരളത്തിൽ ഒഴികെ ശുഷ്‌ക്കിച്ചു ശുഷ്ക്കിച്ചു ബിജെപിയുടെ മുദ്രവാക്യം പോലെ തന്നെ കോൺഗ്രസ് മുക്ത ഭാരതത്തിലേക്കു അതിവേഗം ഓടിയടുക്കുന്നു . അതിനുള്ള കാരണം തിരഞ്ഞു നമ്മൾ പാഴൂർ പടിപ്പുരവരെയൊന്നും പോകേണ്ട, അമിതമായി ഇസ്ലാമിക വോട്ടു ബാങ്കിൽ ആശ്രയിച്ചു ആ വോട്ട് ബാങ്കിന് മുന്നിൽ നമ്രശിരസ്ക്കാരായി നിന്നതിന്റെ ഫലമാണ് രാഹുൽ ഗാന്ധിക്ക് കുടുബം സ്വത്തു പോലെ കൈയിലിട്ടു അമ്മനമാടിയ അമേഡി എന്ന മണ്ഡലം ഉപേക്ഷിച്ചു കേരളത്തിൽ വയനാട് മണ്ഡലത്തിൽ നിന്ന് തന്റെ രാഷ്ട്രീയ അതിജീവനം നടത്തേണ്ടി വന്നത്.
ഇതു പറയാൻ കാരണം രാജ്യത്തു നിന്നു തന്നെ അപ്രത്യക്ഷമാകുന്ന അവസ്ഥയിലായിട്ടും കോൺഗ്രസ് അവരുടെ തെറ്റിൽ നിന്ന് പാഠം ഉൾകൊള്ളാൻ തെയാറാകതെ താല്കാലിക ലാഭത്തിന് വേണ്ടി വീണ്ടും വീണ്ടും മതമൗലീക വാദികളുടെ കാലു നക്കി ആവശേഷിക്കുന്ന കേരളത്തിലും തങ്ങളുടെ ശവപ്പെട്ടിയിൽ അവസാന ആണി സ്വയം അടിച്ചു കൊണ്ടിരിക്കുന്നു,
ഇതൊക്കെ ചൂണ്ടികാണിച്ചത് ആലപ്പുഴ ജില്ലാ കലക്ടർ ആയി നിയമിതനായ ശ്രീ. ശ്രീറാം വെങ്കിട്ടറാമിന്റെ നിയമനവും അൽ-കേരളത്തിലെ മുല്ല ഉമ്മറുമാരുടെ മൊരളലിൽ വിരണ്ട് ഇരട്ട ചങ്ക് ഉണ്ടെന്നു സഖാക്കൾ വാഴ്ത്തി പാടുന്ന ബഹു : മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാർ പ്രസ്തുത നിയമനം റദ്ധക്കിയത് കൊണ്ട് മാത്രമാണ്.
പിണറായി സർക്കാർ മതമൗലീക വാദികളുടെ പിപ്പിടി കണ്ട് പ്രസ്തുത കളക്ടർ നിയമനം റദ്ധക്കിയതിനു കോൺഗ്രസിനെ എന്തിന് കുറ്റപ്പെടുത്തിയെന്നുവെച്ചാൽ …..
കേരളത്തിലെ IAS തലപ്പത്തുള്ള മാറ്റത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കലക്ടർമാരെ മാറ്റി നിയമിച്ചതിന്റെ ഭാഗമായി ആലപ്പുഴ കലക്ടർ ആയി ശ്രീ. ശ്രീറാം വെങ്കിട്ടറാമിനെയും നിയമിച്ചു, …… എന്നാൽ ഈ നിയമനത്തിനെതിരെ മതമൗലീക വാദികളുടെ നാവായി ഏറ്റവും ആദ്യം പ്രതിഷേധ പ്രസ്തവനയുമായി രംഗത്ത് വന്നത് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവും രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ ശ്രീ. കെ. സി വേണുഗോപാലാണ് , അതിനെതുടർന്നു ആലപ്പുഴ DCC പ്രസിഡന്റ് AA ഷുക്കൂർ പ്രസ്തുത നിയമനത്തെ എതിർക്കുകയും കളക്ടർ ശ്രീ. ശ്രീറാം ചാർജ് ഏറ്റെടുക്കാൻ വരുന്ന സമയം കോൺഗ്രസ് പ്രവർത്തകർ തടയുകയും മറ്റ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു ……. അതിനെ തുടർന്നാണ് കേരളത്തിലുടനീളം ഇസ്ലാമിക പക്ഷത്തുനിന്ന് പ്രതിഷേധങ്ങൾ ഉയരുകയും, മലപ്പുറത്ത് കഴിഞ്ഞ വെള്ളിയാഴ്ച വൻ ജനപങ്കാളിത്വത്തോടെ പ്രതിഷേധ പ്രകടനം നടന്നതും .
കുറച്ചു മതമൗലികവാദികളുടെ പ്രകടനം കണ്ടു സമ്മർദ്ദത്തിലായ സർക്കാർ മതമൗലീക വാദികളുടെ മുന്നിൽ മുട്ടുമടക്കി കൊണ്ടു ശ്രീ. ശ്രീറാം IAS നെ തലസ്ഥാനത്ത് നിന്നും മാറ്റി പകരം പുതിയ കലക്ടറെ ആലപ്പുഴയിൽ നിയമിച്ചതും, ഇതു ജനാധിപത്യത്തിനെറ്റ തിരിച്ചടിയും മതമൗലീക വാദികളുടെയും അതിനു ചൂട്ടു പിടിച്ച കോൺഗ്രസിന്റെയും വിജയമാണ്,
ഇനി, മതമൗലീക വാദികളുടെ നാവായി ഉറഞ്ഞു തുള്ളിയ വേണുഗോപാലിനോടും മറ്റ് കോൺഗ്രസ് നേതൃത്വത്തെയും ഞങ്ങൾ UDF ഭരണ കാലത്ത് മറ്റൊരു കളക്ടറെ സ്വർണ തളികയിൽ കൊണ്ടുനടന്ന കാര്യം ഒന്ന് ഓർമിപ്പിച്ചോട്ടെ !
ഞങ്ങൾ ഈ കലക്ടറുടെ കഥ പറയുന്നത് കോൺഗ്രസ്സിനോട് മാത്രമല്ല , ഇവിടെ മതമൗലികവാദത്തിന് എല്ലാവിധ സപ്പോർട്ടും കൊടുക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തോടും കൂടെയാണ്.
2002- ൽ കോഴിക്കോട് മാറാട് എന്ന കടലോര ഗ്രാമത്തിൽ ഹൈന്ദവരായ അരയസമൂഹ മത്സ്യതൊഴിലാളികളുടെ ഇടയിൽ മുസ്ലിം മത മൗലീക വാദികൾ നടത്തിയ കൂട്ടകൊലായിൽ കൊല്ലപ്പെട്ടത് ഏഴ് ഹൈന്ദവരാണ്, പ്രസ്തുത കലാപത്തിക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് ജോസഫ് കമ്മിഷൻ റിപ്പോർട്ടിൽ അന്ന് ജില്ലാ കളക്ടർ ആയിരുന്ന ടി. ഒ സൂരജ് ( യഥാർത്ഥ പേര് സിറാജ് മുഹമ്മദ് ) എന്ന മുസ്ലിം സമുദായക്കാരനായ കലക്ടറുടെ കുറ്റകരമായ കൃത്യ വിലോപത്തേക്കുറിച്ചു വളരെ വ്യക്തമായി പ്രതിപാധിച്ചിരുന്നു
പക്ഷെ പ്രസ്തുത അന്വേഷണ കമീഷൻ റിപ്പോർട്ടിനു ശേഷം ടി. ഒ സൂരജ് എന്ന മുസ്ലിം സമുദായക്കാരനായ കലക്ടർക്കു ഒരു ചുക്കും സംഭവിച്ചില്ല എന്ന് മാത്രമല്ല മറ്റ് പല ജില്ലകളിലും കളക്ടരായി നിയമതിനാവൂകയും, പ്രത്യകിച്ചു UDF ഭരിക്കുമ്പോൾ മുസ്ലിം ലീഗിന്റെ വകുപ്പുകളിൽ വകുപ്പ് സെക്രട്ടറിയും പിന്നീട് ഗവർമെന്റ് പ്രിൻസിപിൽ സെക്രട്ടറിയും അഡിഷണൽ സെക്രട്ടറിയും ഒക്കെയായി നിയമിതനായി കൂട്ടകൊലയിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് സർവിസിൽ തുടരുകയും ഒടുവിൽ വളരെ സുഖകരമായി സർവീസ് പൂർത്തിയാക്കി റിട്ടയേർമെന്റ് ചെയുകയും ചെയ്തു .
പിന്നീട് അനധികൃത സ്വത്തു സമ്പാധന കേസ് രജിസ്റ്റർ ചെയപ്പെട്ടെങ്കിലും പാലാരിവട്ടം പാലം പൊളിഞ്ഞതിൽ ജനരോക്ഷം ഉണ്ടായതുകൊണ്ട് മാത്രം പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിൽ ആയി ജയിലിൽ ആകുകയും ചെയ്താണ് .
ഇവിടെ, നാം ഈ രണ്ട് കലക്ടറുമാരുടെയും കരിയർ പരിശോധിച്ചാൽ ശ്രീ.ടി. ഒ സൂരജ് എന്ന വ്യക്തി നേരിട്ട് സിവിൽ സർവീസ് നേടി IAS ലഭിച്ചയാളല്ല. മറിച്ചു രാഷ്ട്രീയക്കാരുടെ ഓത്താശയോടെ മാത്രം ലഭിക്കുന്ന കൽപ്പിച്ചു കിട്ടിയ IAS ആണ്, എന്നാൽ ശ്രീ.ശ്രീറാം വെങ്കിട്ടറാം തന്റെ കഴിവിൽ അധ്വാനിച്ചു പഠിച്ചു IAS ലഭിച്ചതാണ് .
ടി. ഒ സൂരജ് തന്റെ സർവീസ് കാലയളവിൽ കടുത്ത അഴിമതി ആരോപണങ്ങൾ നേരിടുകയും പിന്നീട് അനധികൃത സ്വത്തു സമ്പാധന കേസിൽ വിചാരണ നേരിടുന്നയാളുമാണ്, എന്നാൽ ശ്രീറാം വെങ്കിട്ടറാം ഈ ഒരു കാർ അപകടം ഒഴിച്ചു നിർത്തിയാൽ അഴിമതിയോ, സ്വജന പക്ഷേപാതമോ, മറ്റ് അധികാര ദുർവിനിയോഗമോ പോലുള്ള യാതൊരു അപകീർത്തിയുടെയും കറ പുരളാത്ത സർവീസ് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥനുമാണ് .
മാത്രമല്ല , ശ്രീ ശ്രീറാം വെങ്കിട്ടറാം ഐഎസ് തിരുവനന്തപുരത്തു പ്രസ്തുത കാറപകടം ഉണ്ടാകുമ്പോൾ അദ്ദേഹം സസ്പെൻന്ഷനിലായിരുന്നു ……. എന്നാൽ ശ്രീ. ടി. ഒ സൂരജ് IAS മാറാട് കലാപത്തിന് കാരണമായ കൂട്ടക്കൊല നടക്കുമ്പോൾ സർവിസിൽ ഉള്ള കോഴിക്കോട് കലക്ടർ ആയി സേവനം ചെയുകയായിരുന്നു എന്നതാണ് വ്യത്യാസം.
അന്ന് സൂരജ് എന്ന സിറാജ് മുഹമ്മദ് സംരക്ഷിച്ച് നിർത്തിയ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ആണ് ഇന്ന് ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ തയ്യാറായത് എന്ന് ഓർക്കണം
ശ്രീറാം വെങ്കിട്ടരാമൻ മനപ്പൂർവ്വം അല്ലാതെ മദ്യപിച്ച് വാഹനമോടിച്ച് കൊന്ന ബഷീറെന്ന മാധ്യമ പ്രവർത്തകനെകുറിച്ച് കേരള പൊതുസമൂഹം അപകടമരണം സംഭവിക്കുന്നത് വരെ വലുതായി കേട്ടിട്ടുപോലുമില്ലായിരുന്നു …… ബഷീർ അത്രമേൽ അപ്രശസ്ഥൻ ആയിരുന്നിട്ടും വാഹനം ഓടിച്ചത് സസ്പെൻഷനിൽ ഉള്ള ഉദ്യോഗസ്തനായിരുന്നിട്ടു കൂടി ശ്രീറാം വെങ്കിട്ടറാമിന്റെ വാഹനം ഇടിച്ചു കൊല്ലപ്പെട്ട ബഷീറിന്റെ വിധവയ്ക്കു അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പിന്നീട് സ്വജന പക്ഷപാതത്തിൽ രാജിവച്ചു പുറത്തുപോയ മുൻ സിമി പ്രവർത്തകൻ കെ. ടി ജലീലിന്റെ ഉന്നത വിദ്യഭ്യാസ വകുപ്പിൽ ജോലി നൽകുകയും …….. ബഷീറിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തു .
എന്നാൽ, ഇതിന് തൊട്ടു പിറകെ സമാന കാലയളവിൽ മറ്റൊരു കാറപകടം ഉണ്ടാവുകയും കേരളത്തിലെ മുഖ്യധാര മാധ്യമമായ മംഗളമുൾപ്പെടെയുള്ളവയിൽ ജോലി ചെയ്തിട്ടുള്ള സീനിയർ മാധ്യമ പ്രവർത്തകനും പ്രശസ്തനുമായിരുന്നഹിന്ദു നാമധാരിയായ ശ്രീ. S. V പ്രദീപ് എന്ന മാധ്യമ പ്രവർത്തകൻ കൊല്ലപെട്ടിട്ട് ഇതേ സർക്കാർ അദ്ദേഹത്തിന്റെ വിധവയ്ക്കു ജോലി നൽകിയോ ??? അദ്ദേഹത്തിന്റെ കുടുംബത്തിനു ഒരു രൂപയെങ്കിലും നഷ്ടപരിഹാരം നൽകിയോ ???
അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിൽ പോലും പങ്കുടുക്കാൻ ഇവിടെത്തെ രാഷ്ട്രീയ നേതാക്കൾ തെയ്യാറായോ ??? അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹത ഉയർത്തി ഇവിടത്തെ മുഖധാര മാധ്യമ ജഡ്ജിമാർ അന്തി ചർച്ച നടത്തിയോ ???
തിരുവനന്തപുരത്തു നടന്ന വാഹനാപകടത്തിലെ കഥാപാത്രങ്ങളെ ഒന്ന് തിരിച്ചു ചിന്തിക്കാം, വാഹനം ഓടിച്ചിരുന്നത് ബഷീർ എന്ന മുസ്ലിം നാമധാരിയായ കളക്ടറും ആ വാഹനം ഇടിച്ചു കൊല്ലപ്പെടുന്നത് ശ്രീറാം വെങ്കിട്ടറാം എന്ന ഹിന്ദു നാമധാരിയായ പത്ര പ്രവർത്തകനും ആയിരുന്നുവെങ്കിൽ ബഷീർ എന്ന കളക്ടർക്ക് പിന്നിടുള്ള ഉന്നത നിയമനങ്ങളിൽ മുസ്ലിം പക്ഷത്തു നിന്ന് ഇന്നലെ മലപ്പുറത്ത് കണ്ടതുപോലുള്ള പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമായിരുന്നോ ???
ഉണ്ടാകില്ല …….. എന്ന് മാത്രമല്ല, ബഷീർ എന്ന കലക്ടർ ഭരണതലത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചു ഒരു ബിസ്മയമായി തീരുകയും ചെയുമായിരുന്നു !
വെറും മത വർഗീയത മാത്രമാണ് ഇവരെക്കൊണ്ട് ഇങ്ങനെ ജനാതിപത്യത്തിനു എതിരെ ഉറഞ്ഞു തുള്ളി ഭരണകൂടത്തെ കോമാളികളാകാൻ പ്രപ്തമാക്കിയത്.
ഇവിടെ മത മൗലീകവാദ തീവ്രവാദികളുടെ വോട്ടു ബാങ്കിനു മുന്നിൽ ശയനപ്രതീക്ഷണം നടത്തുന്ന ഇടതനും വലതനും ചേർന്നുള്ള അന്ധർദ്ധാരയിലൂടെ ഇവിടെ കൃത്യമായ ഡിസ്ക്രിമിനേഷൻ നടക്കുന്നു, അതിനു മൂലകാരണം വെറും മതം തലയ്ക്കുപിടിച്ചു ഈ നാടിനെ തങ്ങളുടെ മതനീയമത്തിന് കീഴിലാക്കാൻ ശ്രമിക്കുന്ന പൊളിറ്റിക്കൽ ഇസ്‌ലാമാണ്, അതിനായവർ അവരുടെ മതത്തെയും മതവികാരത്തെയും പരമാവധി മുതലെടുത്തു കേരള പൊതുസമൂഹത്തിൽ നിരന്തരം ആശാന്തി വിതയ്ക്കുന്നു, മതം മതം മതം ……. അതുമാത്രമാണ് അവരുടെ പ്രശ്നം !
ഇവിടെ ഇസ്‌ലാമിക മതമൗലീക വാദത്തിന് ഭീഷണിയായേക്കാവുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ക്യാരിയർ തകർത്തു നല്ലൊരു ഉദ്യോഗസ്ഥനെ ഇല്ലാതാക്കാൻ ഗൂഢ ശ്രമം മാത്രമാണ് ഇസ്ലാമിക സംഘടനകൾ ഈ വിഷയത്തിൽ ഉയർത്തിയ പ്രതിഷേധങ്ങൾ ഒക്കെ തന്നെയും .
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ അത്യന്തം ഭീതിജനകമാണ് ……
മതമൗലീക വാദികൾ ചിന്തിക്കുന്നിടത്തു ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ സംവിധാനങ്ങളെ സമ്മർദ്ദത്താൽ പ്രവർത്തിപ്പിക്കുന്ന ഹീനമായ അവസ്ഥയിലേക്കും അതിനു ശേഷം നാടിനെ ആശാന്തിയിലേക്ക് നയിക്കുന്ന താലിബാനീസത്തിലേക്കും നമ്മൾ പതിയെ നടന്നടുക്കുകയാണ് .
അത് കണ്ടിട്ടും കേട്ടിട്ടും അതിനെതിരെ പ്രതികരിക്കാൻ ഭയന്ന് മൗനം ഭജിക്കുന്നവരും രാഷ്ട്രീയ അടിമകളും സ്വയം മതേതര പട്ടം അണിഞ്ഞു യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്.
ഇവിടത്തെ ഇടതനും വലതനും കൂടെ ഇസ്ലാമിക മതമൗലീകവാദത്തിന് വെള്ളവും വളവും നൽകി, വളർത്തുന്നു , നാല് വോട്ടിനു വേണ്ടി വളർത്തിയ ഇടതെനെയും വലതനെയും വിഴുങ്ങുന്ന കാളകൂട സർപ്പമായി ഇസ്ലാമിക മതമൗലീക വാദവും അതിന്റെ തീവ്രവാദവും ഇവിടെ വളർന്നു കൊണ്ടിരിക്കുമ്പോൾ അവരുടെ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കുവാൻ തയ്യാറാകുമ്പോൾ , അവർക്ക് ഇസ്ലാമിക രാജ്യ സ്ഥാപനത്തിന് 2047 വരെ കാത്തുനിൽക്കേണ്ടി വരില്ല.
Team Casa