ന്യൂഡൽഹി: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പദ്ധതിയിട്ട് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ‘ഇന്ത്യ 2047‘ എന്ന സർക്കുലറിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
രാജ്യത്തെ എല്ലാ വീടുകളിലും പോപ്പുലർ ഫ്രണ്ട് ആശയം എത്തിക്കണമെന്ന് സർക്കുലറിൽ പറയുന്നു.ഒരു വീട്ടിൽ നിന്നും ചുരുങ്ങിയത് ഒരാളെ എങ്കിലും സംഘടനയിൽ എത്തിക്കണം. അതിന് സാദ്ധ്യമാകാത്ത പക്ഷം എസ്ഡിപിഐയിലോ മറ്റ് പോഷക സംഘടനകളിലോ എത്തിക്കണം. അതിനും തയ്യാറാകാത്തവരെ സംഘടനയുടെ ആശയങ്ങൾ അടങ്ങിയ മാസികകളോ ലേഖനങ്ങളോ വായിക്കാൻ പ്രേരിപ്പിക്കണം. ചുരുങ്ങിയത് അവരെ തങ്ങളുടെ സാമൂഹിക മാദ്ധ്യമ പോസ്റ്റുകളിലേക്ക് എങ്കിലും ആകർഷിക്കണം. സംഘടനയുടെ ആഭ്യന്തര സർക്കുലറിൽ പറയുന്നു.സാമൂഹിക പ്രതിബദ്ധത എന്ന വ്യാജേന ആളുകളെ കൂടുതലായി പങ്കെടുപ്പിച്ച് പൊതുപരിപാടികൾ സംഘടിപ്പിക്കണം.
അതേസമയം, എതിരാളികളുടെ മനസ്സിൽ ഭീകരത സൃഷ്ടിക്കാൻ അക്രമങ്ങൾ നടത്തണം. സംഘടനയിലെ അംഗങ്ങൾക്ക് സായുധ പരിശീലനം നൽകാൻ പരിശീലകർ സംസ്ഥാനങ്ങളിൽ ഉടനീളം സഞ്ചരിക്കണം. ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജനവാസം കുറഞ്ഞ പ്രദേശങ്ങൾ തിരഞ്ഞെടുക്കണം……..ഇതിനായി മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ഭൂമി വാങ്ങി കൂട്ടണം. ഇവിടങ്ങളിൽ ആയുധ സംഭരണം നടത്തണം. ഇത്തരത്തിൽ സ്വന്തമായി സൈന്യത്തെ സജ്ജീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
നമ്മുടെ ശക്തി ബോദ്ധ്യപ്പെട്ടാൽ പുറത്ത് നിന്നും സഹായം എത്തും. തുർക്കി, പാകിസ്താൻ തുടങ്ങിയ ഇസ്ലാമിക രാഷ്ട്രങ്ങൾ നമുക്കൊപ്പം ഉണ്ടാകും. ലക്ഷ്യത്തോട് അടുക്കുമ്പോൾ നമ്മൾ യഥാർത്ഥ പോരാട്ടത്തിന്റെ ഘട്ടത്തിലേക്ക് കടക്കും. കാര്യങ്ങൾ കണക്ക്കൂട്ടൽ അനുസരിച്ച് മുന്നോട്ട് പോയാൽ, സ്വന്തം ഭരണഘടന സ്ഥാപിച്ച് ഇസ്ലാമിന്റെ മഹത്വം പുനസ്ഥാപിക്കണമെന്നും എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് സർക്കുലറിൽ പറയുന്നു .
ഇതൊക്കെ സുഡാപ്പികൾ കാണുന്ന സ്വപ്നങ്ങൾ മാത്രമാണെങ്കിലും , ഇത്തരം നടപടികളിൽ ഇതിനെല്ലാം ഇരയാകുവാൻ പോകുന്നത് സംഘികളും ക്രിസംഘികളും മാത്രമായിരിക്കും ……. ബാക്കിയുള്ള മതേതർക്ക് ഇസ്ലാമിക രാജ്യം സാധ്യമായാലുടൻ ഫാസിസത്തെ ഭയക്കാതെ തേനും പാലും ഒഴുകുന്ന ഇന്ത്യയിൽ ജീവിക്കാൻ കഴിയും എന്നൊരു ഗുണമുണ്ട്.
Team CASA
Christian Association and Alliance for Social Action