സംസ്ഥാന സ്കൂൾ കലോത്സവങ്ങൾക്ക് അടുത്ത വർഷം മുതൽ മാംസ ഭക്ഷണം വിളമ്പിയാൽ അതിന് ആവശ്യമായ പന്നിയിറച്ചി സൗജന്യമായി കാസ നൽകുന്നതാണ്
വരുന്ന മൂന്ന് സംസ്ഥാന കലോത്സവങ്ങൾക്ക് ഇതേ രീതിയിൽ സൗജന്യമായി കേരളത്തിൽ എവിടെയായാലും ആരോഗ്യവകുപ്പിനെ കൊണ്ട് സാക്ഷ്യപ്പെടുത്തിയ ശുദ്ധമായ പന്നിയിറച്ചി എത്തിച്ചു നൽകും .
അടുത്ത സംസ്ഥാന കലോത്സവത്തിന് മാംസാഹാരം വിളമ്പിയാൽ സൗജന്യമായി കോഴിയിറച്ചി നൽകാമെന്ന പാൾട്രി ഫാർമേഴ്സ് / ട്രേഡേഴ്സ് അസോസിയേഷൻ സംസ്ഥാന സമതി വാഗ്ദാനം ചെയ്ത വാർത്തയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ കാസയ്ക്ക് പ്രചോദനമായത്
മാംസാഹാരം വിളമ്പുമ്പോൾ എല്ലാത്തരം മാംസാഹാരവും വിളമ്പേണ്ടതുണ്ട് , കോഴിയിറച്ചിയും കോഴി ബിരിയാണിയും കഴിക്കാത്ത കുട്ടികൾക്ക് പന്നിമാംസം കഴിക്കാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്.
പന്നിമാംസം അതിൽ അടങ്ങിയിരിക്കുന്ന വിവിധ മൂലകങ്ങളാൽ ഇത്തരം കലോത്സവങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നതാണ് .
പന്നി മാംസത്തിൽ vitamin B6 vitamin B12 , iron , niacin B3 , thiamin B1 തുടങ്ങിയവ അടങ്ങിയതിനാൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ക്ഷീണം അകറ്റുവാനും നല്ല എനർജി ലഭിക്കുവാനും സഹായിക്കും.
സ്കൂൾ കലോത്സവങ്ങൾക്ക് പന്നിമാംസം സൗജന്യമായി നൽകുന്നത് സംബന്ധിച്ച് പന്നി ഫാം ഉടമകളുമായി സംസാരിച്ചപ്പോൾ അവർ പൂർണ്ണ സഹകരണമാണ് വാഗ്ദാനം ചെയ്തത്.
സ്കൂൾ കലോത്സവം എന്നു പറയുന്നത് എല്ലാ തലത്തിലുമുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും മറ്റുള്ളവരുമെല്ലാം പങ്കെടുക്കുന്ന ഒരു വലിയ കലാമേളയാണ് . അവിടെ മാംസാഹാരം വിളമ്പും എന്നുള്ള വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം തന്നെ. അതുകൊണ്ടുതന്നെ വരുന്ന മൂന്ന് വർഷത്തേക്ക് സ്കൂൾ കലോത്സവങ്ങൾക്ക് പന്നിമാംസം സൗജന്യമായി നൽകും എന്നുള്ള വാഗ്ദാനം ഔദ്യോഗികമായി വകുപ്പ് മന്ത്രിയെ നേരിട്ട് അറിയിക്കുന്നതാണ്.
Team CASA