പേയ് പിടിച്ച നായ്ക്കളെ പോലെ മത തീവ്രവാദികൾ
ക്രൂരമായി കൈ വെട്ടിയെറിഞ്ഞു,
ശരീരമാസകലം വെട്ടിപ്പരിക്കേൽപ്പിച്ചു , ഏക വരുമാന മാർഗ്ഗമായ ജോലി നഷ്ടപ്പെട്ടു , ഒപ്പം താങ്ങായി നിൽക്കേണ്ടവർ തള്ളിപ്പറഞ്ഞു , അവരിൽ ചിലർ ദ്രോഹിക്കാനും ശ്രമിച്ചു , നീതി നടപ്പാക്കേണ്ട ഭരണകൂടമോ വേട്ടക്കാർക്ക് ഒപ്പം നിന്നു , ഭാര്യ സലോമി വിഷാദരോഗിയായി മാറി , തുടർന്ന് ജോസഫ് മാഷിനെ തനിച്ചാക്കിക്കൊണ്ട് ആത്മഹത്യയും .
പട്ടിണിയിലേക്കും മറ്റ് പല മനോവിഷമങ്ങൾക്കും കുടുംബം ഒന്നാകെ വിധേയമാകേണ്ടിവന്നപ്പോഴും തളരാതെ തുന്നിച്ചേര്‍ത്ത കൈകള്‍ കൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതി.
അതിലെ ഓരോ താളും നൊമ്പരങ്ങളായിരുന്നു …… ആ നൊമ്പരങ്ങൾക്ക് ഇന്നിതാ കാലത്തിന്റെ കാവ്യനീതി എന്ന പോലെ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരിക്കുന്നു.
ജോസഫ് മാഷിന് അഭിനന്ദനങ്ങൾ