കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഒരാൾ പിടിയിൽ.
പാറാൽ സ്വദേശി ആബിദാണ് പിടിയിലായത്. കർണാടക പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
കീഴന്തിമുക്കിലെ ഉദയ ചിക്കൻ സെന്ററിൽ ജോലി ചെയ്തുവരികയാണ് ഇയാൾ. ആബിദിന്റെ വീട്ടിൽ കർണാടക പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. തീവ്രവാദ സ്വഭാവമുള്ള വാട്സ്ആപ്പ്
ഗ്രൂപ്പിലെ അംഗമാണ് ആബിദ്.
കൃത്യത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് സൂചന. പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്ന ദിവസം ആബിദ് മംഗലാപുരത്ത് എത്തിയതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ മംഗലാപുരത്ത് എത്തിയതായും, പ്രവീൺ കൊല്ലപ്പെട്ടതിന് ശേഷം കാറിൽ തിരികെ കേരളത്തിലേക്ക് കടന്നതായും പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് .
ആബിദിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. നാലംഗ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതിൽ ആബിദിന് പുറമേ മറ്റ് മൂന്ന് പേർ കൂടിയുണ്ട്. ഇവരും മലയാളികളാണെന്നാണ് പോലീസിൽ.
നിന്നും ലഭിക്കുന്ന വിവരം.
ഇവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണമാണ് തുടരുന്നത്. ആബിദിനെ ചോദ്യം ചെയ്യലിനായി കർണാടക പോലീസ് മംഗലാപുരത്തേക്ക്
കൊണ്ടുപോയിട്ടുണ്ട്. ഇയാളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പോലീസിന്റെ തുടർ നീക്കങ്ങൾ. വരും ദിവസങ്ങളിലും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ
അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
Christian Association and Alliance for Social Action