മാധ്യമം പത്രം ഇങ്ങനെ ഒക്കെയാണ്.
ജീവചരിത്രം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഡോ. എം കുഞ്ഞാമൻ എഴുതിയ ‘ എതിര് ‘ പ്രൊഫ. ടീ ജെ ജോസഫിൻ്റെ ‘അറ്റൂപോകാത്ത ഓർമ്മകൾ ‘ എന്നീ ആത്മകഥകൾക്കാണ്.
എന്നാൽ മാധ്യമം പത്രം ഇവർ രണ്ടു പേരുടെയും ഫോട്ടോ ഒഴിവാക്കിയത് എന്തിനാണ് എന്നറിയില്ല.
എത്തിക്കൽ ജേർണലിസത്തിൻ്റെ മര്യാദ ലംഘിക്കുന്ന മാധ്യമം പത്രത്തിൻ്റെ മനസ്സിലിരിപ്പ് ആർക്കും തിരിച്ചറിയാം. മൗദൂദിസ്റ്റ്കളിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്.
ജോസഫ് സാറിൻ്റെ ഫോട്ടോ ജമാഅത്തെ ഇസ്ലാമിയുടെ കടലാസ് ആസൂത്രിതമായി ഒഴിവാക്കിയത് മനസ്സിലാകും.
അക്ഷരങ്ങളുടെ പേരിൽ, ആശയങ്ങളുടെ പേരിൽ കൈപ്പത്തി മുറിച്ചു മാറ്റപ്പെട്ട ഒരു അധ്യാപകൻ്റെ അട്ടുപോകാത്ത ഓർമ്മകൾ എക്കാലവും മത തീവ്രവാദത്തിൻ്റെ രൗദ്രഭാവത്തിനെതിരെ ചിലച്ചു കൊണ്ടിരിക്കും.
ആരാണ് കുഞ്ഞാമൻ സാർ. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന സാമ്പത്തീക ശാസ്ത്രജ്ഞൻ. കോഴിക്കോട് സർവ് കലാ ശാലയിൽ നിന്നും സാമ്പത്തീക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ എം എ പാസായ വ്യക്തി. മുൻ രാഷ്ട്രപതി കെ ആർ നാരായണന് ശേഷം ഒന്നാം റാങ്ക് ലഭിച്ച ആദ്യ ദലിത് വിദ്യാർഥി. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന പ്രൊഫസർ.
ഒരു മനുഷ്യൻ പൊരുതി മുന്നേറിയ കഥയാണ്. എതിര് എന്ന ആത്മകഥ.
കടുവ ഒരിക്കലും വെജിറ്റേറിയൻ ആകില്ല. മാധ്യമത്തിന് ഇങ്ങനെ ഒക്കെ പറ്റൂ.
പാസ്റ്റർ ജെയിസ് പാണ്ടനാട്