കോഴിക്കോട് സരോവരം പാർക്കിൽ വച്ച് ക്രിസ്ത്യൻ പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കൊടുത്തു മയക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടു പോകുവാനും മതം മാറ്റുവാനും ശ്രമിച്ച കേസിന്റെ വിധി പ്രഖ്യാപന ദിനത്തിൽ പോലും ദുരൂഹത !
സാധാരണ പോക്സോ കേസുകൾ പെട്ടെന്ന് വിധി പ്രഖ്യാപനം നടക്കുമ്പോൾ ഈ കേസ് മൂന്നുവർഷമായി ഇഴഞ്ഞ് നീങ്ങുകയായിരുന്നു ,
പെൺകുട്ടിയുടെ പിതാവിനോട് വാദി ഭാഗം അഭിഭാഷകനായ കോഴിക്കോട് സ്വദേശി ജോയ് എബ്രഹാം വിധി പ്രഖ്യാപനത്തിന്റെ തീയതി പറഞ്ഞിരുന്നത് മാർച്ച് 23 , അതിന് രണ്ട് ദിവസങ്ങൾക്കു മുമ്പ് ആ പിതാവ് ഒരിക്കൽ കൂടി ഈ അഭിഭാഷകനെ വിളിച്ചു തീയതി ഒന്നുകൂടി ഉറപ്പിച്ചു അപ്പോഴും ജോയ് എബ്രഹാം പറഞ്ഞത് മാർച്ച് 23 തന്നെ !
മാർച്ച് 23 ആം തീയതി വിധി പ്രസ്താവിക്കുന്നത് കേൾക്കുവാനായി കോടതിയിൽ പോകുവാൻ കാത്തിരുന്ന ആ പിതാവ് പിന്നീട് അറിഞ്ഞത് വിധി ആരും അറിയാതെ മാർച്ച് 22 ആം തീയതി പ്രഖ്യാപിച്ചു എന്നാണ് !
വിധി പ്രഖ്യാപിച്ചു എന്നും പ്രതിയെ നിരപരാധി എന്ന് കണ്ട് വെറുതെ വിട്ടുവെന്നും ഉള്ള ആ വിവരം അറിഞ്ഞതോ കോടതി സ്റ്റാഫു വഴി !
ആ വിവരം അഭിഭാഷകനായ ജോയ് എബ്രഹാമിനോട് ചോദിച്ചു സ്ഥിരപ്പെടുത്താൻ ആയി പെൺകുട്ടിയുടെ പിതാവ് വിളിച്ചപ്പോൾ ലഭിച്ച മറുപടി ……. ” കേസ് തള്ളിപ്പോയി വിഷമിക്കേണ്ട നമുക്ക് ഹൈക്കോടതിയിൽ പോകാം “
🔷അഡ്വക്കേറ്റ് ജോയ് എബ്രഹാമിനോട് കാസയ്ക്ക് ചോദിക്കുവാനുള്ളത് !
🔶 ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച പ്രമാദമായ ഈ കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതി ആദ്യം ആദ്യം ആ പിതാവിനോട് പറഞ്ഞപ്പോൾ തെറ്റിപ്പോയി എങ്കിലും രണ്ടാമത് തീയതി ഉറപ്പുവരുത്തുവാൻ ആ പിതാവ് വിളിച്ചപ്പോഴും താങ്കൾ തീയതി തെറ്റിച്ചു പറഞ്ഞത് എന്തിന് ???
🔶 പ്രമാദമായ ഒരു കേസിന്റെ വിധി ദിനം , അത് വാദിച്ച ഏതൊരു അഭിഭാഷകനും ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ , ആ വിധി പ്രഖ്യാപിക്കുന്ന തീയതി ഓർത്തുവയ്ക്കാൻ ഒട്ടും താല്പര്യമില്ലാത്ത വ്യക്തിയായിരുന്നോ താങ്കൾ ???
🔶 ഇനി താങ്കൾ ആ തീയതി മറന്നു പോയതാണെങ്കിൽ ഇരുപത്തിരണ്ടാം തീയതി രാവിലെ കോടതിയിൽ എത്തിയപ്പോൾ ഇന്ന് തന്റെ കേസിന്റെ വിധി പ്രസ്താവിക്കുമെന്ന് താങ്കൾ അറിഞ്ഞില്ലേ ??? സ്വന്തമായി വാഹനം ഉള്ള ആ പിതാവിനെ താങ്കൾ അപ്പോൾ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ പോലും അരമണിക്കൂറിനുള്ളിൽ ആ പിതാവിന് കോടതിയിൽ എത്താമായിരുന്നില്ലേ ??? എന്തുകൊണ്ടാണ് അതു താങ്കൾ ചെയ്യാതിരുന്നത് ???
🔶 ഇത്രയും പ്രമാദമായ കേസിന്റെ വിധി പ്രഖ്യാപിക്കുന്ന ദിവസം രാവിലെ കക്ഷിയായ ആ പിതാവിനെ കോടതിയിൽ കാണാഞ്ഞിട്ട് താങ്കളുടെ ഗുമസ്തൻ ഒന്ന് അത് അന്വേഷിച്ചില്ലേ എന്തുകൊണ്ടാണ് അവർക്കുപോലും പെൺകുട്ടിയുടെ പിതാവിനെ ഒന്ന് വിളിക്കാൻ തോന്നാതിരുന്നത് അതോ താങ്കൾ അവരെ അതിൽ നിന്നും വിലക്കിയിരുന്നോ ???
🔶 ഏറെ ആകാംക്ഷയോടെ ഏവരും കാത്തിരിക്കുന്ന ഒരു കേസിന്റെ വിധി പറയുന്ന ദിവസം പ്രതിയുടെയും വാദിയുടെയും കുടുംബങ്ങൾ ആ കോടതിയിൽ വിധി കേൾക്കുവാനായി എത്താറുള്ളത് സ്വാഭാവികമാണ് , ( പ്രതിയുടെ കുടുംബാംഗങ്ങളും ആളുകളും എല്ലാം വിധി പ്രഖ്യാപന ദിവസം ആ കോടതിയിൽ എത്തിയിരുന്നു ) വാദി ഭാഗം അഭിഭാഷകനായ താങ്കൾ എന്തുകൊണ്ടാണ് താങ്കളുടെ കക്ഷിയെ വിധി കേൾക്കുന്നതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത് ???
🔶ഈ വിധി പ്രതിക്ക് അനുകൂലമായി വരുമെന്ന് താങ്കൾക്ക് അറിയാമായിരുന്നതുകൊണ്ട് ഈ വിധി പ്രഖ്യാപനം കേട്ട് കഴിയുമ്പോൾ ആ പിതാവിനെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാൻ ആയിരുന്നില്ലേ ആ വിധി പ്രഖ്യാപന ദിവസം ആ പിതാവ് കോടതിയിൽ എത്തുന്നതിൽ നിന്നും തടഞ്ഞത് ???
🔶 ജഡ്ജി വിധി വായിക്കുന്നത് കേട്ട്ആ അതിലെ ഉള്ളടക്കം ആ പിതാവ് മനസ്സിലാക്കാതിരിക്കുവാൻ ആയിരുന്നില്ലേ യഥാർത്ഥ വിധി പ്രഖ്യാപന തീയതി ആ പിതാവിൽ നിന്നും മറച്ചുവെച്ചത് ???
🔶വിധി പ്രഖ്യാപിക്കുന്ന യഥാർത്ഥ ദിവസം ആ പിതാവിനോട് പറഞ്ഞാൽ അത് സത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ അറിയുമെന്നും അവർ വിധി പ്രഖ്യാപിക്കുന്ന സമയത്ത് കോടതിയിൽ എത്തുമെന്നും, അവർ വിധിയുടെ ഉള്ളടക്കം റിപ്പോർട്ട് ചെയ്യുമെന്നും മനസ്സിലാക്കിയിരുന്നതും കൊണ്ട് കൂടിയല്ലേ താങ്കൾ താങ്കളുടെ കക്ഷിയോട് ഈ അനീതി കാട്ടിയത് ???
🔶 വിധി പ്രതിക്ക് അനുകൂലമാണെന്നുള്ള വാർത്ത പുറത്തുവന്നതും കേസ് അട്ടിമറിക്കപ്പെട്ടു എന്നുള്ള ചർച്ചകൾ സജീവമാവുകയും ചെയ്തപ്പോൾ പ്രതിക്ക് അനുകൂലമായി നിൽക്കുന്ന ഏഷ്യാനെറ്റ് മീഡിയ വൺ തുടങ്ങിയ ചാനലുകളിൽ മാത്രം പെട്ടെന്ന് എന്തുകൊണ്ടാണ് പ്രതിയെ വെള്ളപൂശി വാർത്തകൾ വന്നത് ???
🔶 ഈ കേസിന്റെ വിധി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പോലും പണം വാങ്ങി കേസ് വാദിച്ച ഒരു അഭിഭാഷകന്റെ ഉത്തരവാദിത്വം എന്ന നിലയിൽ കക്ഷിയെ താങ്കൾ അങ്ങോട്ട് വിളിക്കാതിരുന്നത് എന്തുകൊണ്ടാണ് ???
🔶 ആ കേസിന്റെ വിധി പ്രതിക്ക് അനുകൂലമായി വരുമെന്ന് താങ്കൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു എന്നുള്ളതല്ലേ സത്യം ???
🔶 വിധിപ്പകർപ്പ് ലഭിക്കുവാൻ രണ്ടാഴ്ചയിലേറെ സമയം എടുക്കും എന്ന് അറിയാവുന്ന താങ്കൾ അത്രയും ദിവസങ്ങൾ നീണ്ടുപോകുമ്പോൾ ഈ പ്രശ്നത്തിന് ചൂടാറും എന്ന് താങ്കൾ കരുതിയിരുന്നോ ???
🔷മിസ്റ്റർ ജോയ് എബ്രഹാം, താങ്കൾ സ്വന്തം മനസാക്ഷിയോട് എങ്കിലും സത്യസന്ധമായി ഇതിന് ഉത്തരം പറയണം 🙏
NB -തുടക്ക കാലത്ത് കാസയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന വ്യക്തിയാണ് കോഴിക്കോട് സ്വദേശിയായ അഡ്വക്കേറ്റ് ജോയ് എബ്രഹാം , ആ കാലയളവിൽ ആണ് കാസയുടെ നിർദ്ദേശവും നിർബന്ധവും അനുസരിച്ച് പെൺകുട്ടിയുടെ പിതാവ് കാസയെ വിശ്വസിച്ച് ഈ കേസ് വാദിക്കുവാനായി ശ്രീ ജോയ് എബ്രഹാമിന് നൽകുന്നത്.
ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനും എതിരെ പടപൊരുതുന്ന കാസ എന്ന സംഘടന കോഴിക്കോട് സ്വദേശിയായ ആ പെൺകുട്ടിയെ സ്വന്തം മകൾ ആയിട്ടാണ് കണ്ടത് , ആ പിതാവിനെ സ്വന്തം സഹോദരനും . അവരുടെ കേസ് ഞങ്ങളുടെ സ്വന്തം കേസ് ആയിട്ടും , ആ ഉത്തരവാദിത്വം ഞങ്ങൾ നിറവേറ്റും , ഞങ്ങൾക്ക് പറ്റിയ തെറ്റ് ഞങ്ങൾ തിരുത്തും.
Team CASA