കേരളത്തിൽ ദിവസേന 68 നാർക്കോട്ടിക് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 2022-ൽ ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുളള 120 ദിവസത്തിനുള്ളിൽ 8,124 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വിധം കേരളത്തിലേക്ക് ലഹരിക്കടത്ത് തുടർന്നാൽ പഞ്ചാബിനേക്കാൾ ലഹരി ഇടപാട് നടക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നാണ് The New Indian Express 2022 മേയ് 9ന് പോസ്റ്റ് ചെയ്ത വാർത്തയിലുളളത്. (ലിങ്ക് കമൻ്റ് ബോക്സിൽ)
സംസ്ഥാനത്ത് ”നാർക്കോടിക് ജിഹാദ്” നടക്കുന്നു എന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന കേട്ട് ഏറെ വിറളി പിടിച്ചത് വി.ടി ബലറാമൻ എന്ന കോൺഗ്രസ് നേതാവാന്നെന്ന് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് വായിച്ചാൽ തോന്നിപ്പോകും. പാലാ ബിഷപ്പിൻ്റെ പ്രസ്താവന വിദ്വേഷ പ്രസംഗമായിരുന്നു, ദുരാരോപണമായിരുന്നു, സാമുദായിക സൗഹാർദ്ദം തകർക്കുന്നതായിരുന്നു എന്നൊക്കെ അയാൾ എഴുതുന്നു. എന്നാൽ ബലറാമൻ പറയൂ, കേരളത്തിൽ ദിവസേന 67 നാർക്കോട്ടിക് കേസുകൾ വീതം രജിസ്റ്റർ ചെയ്യുന്നുവെങ്കിൽ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശക്തികൾക്ക് മറ്റ് യാതൊരു അജണ്ടയുമില്ലേ ? ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിൽ എന്താണ് കേരളത്തിലേക്കു മാത്രം ഇത്രമേൽ ലഹരിമരുന്നുകൾ എത്തിച്ചേരുന്നത് ? ഇന്ത്യയിലെ മറ്റ് കടൽത്തീര സംസ്ഥാനങ്ങളേക്കാൾ കേരളം മാത്രം ലഹരി കള്ളക്കടത്തിൻ്റെ കേന്ദ്രമാകുന്നതിൽ യാതൊരു അസ്വാഭാവികതയും താങ്കൾക്ക് തോന്നിയില്ലേ ?
വസ്തുതാപരമായ കാര്യം പറയുന്നത് വിദ്വേഷ പ്രസംഗമാണെന്ന് പറയാൻ മാത്രം വിവരം കെട്ടവനാണോ ബലറാമാ താങ്കൾ ? Narcotics is a dirty business ആണു സാർ!
Courtesy: Mathew Chempukandathil
Christian Association and Alliance for Social Action