Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

കൊടുങ്ങല്ലൂരിൽ മദ്രസ്സ ഉസ്താദും സുഹൃത്തും ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിൽ…

Posted on September 14, 2022September 14, 2022 By CASA
Uncategorized

കൊടുങ്ങല്ലൂർ: തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യാ ഡോൺഗ്രെ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ നടന്നുവരുന്ന നർക്കോട്ടിക്സ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലിഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സ്ക്വാഡും തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ബീച്ചിൽ നിന്നും പേ ബസാർ ഹിദായതുൽ ഇസ്ലാം
മദ്രസ ഉസ്താദായ എറിയാട് പേബസാർ മാപ്പിളകുളത്ത് വീട്ടിൽ ഫൈസൻ (23)
സുഹൃത്തായ പേ ബസാർ ആണ്ടുരുത്തി വീട്ടിൽ ശ്രീജിത്ത് (23)എന്നിവരെ ഹാഷിഷ് ഓയിൽ സഹിതം പിടികൂടിയത്.

പോലീസ് സ്റ്റേഷൻ എസ് ഐ ബിജു,കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി സി, ഉദ്യോഗസ്ഥരായ പ്രദീപ് സി ആർ, ജോസി, സൂരജ് വി ദേവ്, ലിജു ഇയാനി, മിഥുൻ ആർ കൃഷ്ണ, നിഷാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികൾക്ക് ഹാഷിഷ് ഓയിൽ കിട്ടിയത് എങ്ങനെയെന്നും, ഇതിൻ്റെ പുറകിലുള്ള ആൾക്കാരെ കുറിച്ചും പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഓണക്കാലത്തിനു മുൻപായി തൃശൂർ റൂറൽ ജില്ലയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ കൊടുങ്ങല്ലൂർ സബ്ബ് ഡിവിഷനിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ നേതത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി റെയ്ഡുകളും പരിശോധനകളും ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

Post navigation

❮ Previous Post: തിരുവനന്തപുരം ലത്തീൻ അതിരൂപത സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരപരിപാടിക്ക് കാസയുടെ ഐക്യദാർഢ്യം
Next Post: മൗനം സംശയകരം ❯

You may also like

Uncategorized
ഇസ്‌ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ പ്രവാചകനിന്ദയാവുന്നത് എങ്ങനെയാണ്?
June 12, 2022
Uncategorized
ജോസഫ് മാഷിന് അഭിനന്ദനങ്ങൾ
July 28, 2022
Uncategorized
കെവിൻ പീറ്ററിന്റെ അതിജീവനത്തിന്റെ യഥാർത്ഥ അനുഭവ കഥ
June 28, 2022
Uncategorized
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ: അറിയേണ്ടതെല്ലാം
September 14, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2025 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown