നിങ്ങൾ തീവ്രവാദത്തെ തള്ളിപ്പറയാൻ തയ്യാറാകണം !
വരാപ്പുഴ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ:ഡോ:ജോസഫ് കളത്തിപ്പറമ്പിലിന്റെ പ്രതിനിധിയായി വന്ന സഭാ വൈദികൻ പാണക്കാട് തങ്ങൾ നേതൃത്വം നൽകിയ എറണാകുളത്തെ മാനവ സൗഹൃദ സംഗമത്തിൽ സഭയുടെ നിലപാട് തുറന്നു പറഞ്ഞു.
മതേതര ഇസ്ലാമിക സമൂഹത്തിനെ പോലും ഒറ്റുകൊടുക്കുന്ന,തീവ്രനിലപാട് കൂടിയ ‘ചില സമൂഹങ്ങൾക്കെതിരെ’ ആശയ പ്രതിരോധമെന്നവണ്ണം ഒരു വലിയ ശതമാനം ക്രൈസ്തവർ തീവ്രനിലപാടോടെ സംഘടിച്ചിരിക്കുന്നു…
തീവ്രവാദ നിലപാട് ആര് കാണിച്ചാലും തെറ്റാണ്
ആഗോള തീവ്രവാദത്തെ തള്ളിപ്പറയാൻ ഭൂരിപക്ഷ ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയ നേതാവായ സാദിഖലി തങ്ങൾ തയ്യാറാവണം… അങ്ങനെ തയ്യാറാവുന്നത് ഇതര സമൂഹങ്ങൾക്ക് വലിയ ആശ്വാസമാകും എന്ന് മാത്രമല്ല ഇതര സമൂഹങ്ങളിലെ തീവ്ര ആശയങ്ങളെ അത് ശീതീകരിക്കുവാനെ ഉപകരിക്കൂ.
അതായത് പഴയതുപോലെ തഖിയ ഇറക്കി അരമനങ്ങളുടെ തിണ്ണ നിരങ്ങിയാലും കേക്കുമായി വന്നു ക്രിസ്മസ് ഗാനം പാടിയാലും ജില്ലകൾതോറും സൗഹൃദ സദസ്സ് സംഘടിപ്പിച്ചാലും അതിലൊന്നിലും ഞങ്ങൾ വീഴില്ല എന്നായിരിക്കും അച്ഛൻ ഉദ്ദേശിച്ചിരിക്കുക.
കേരളമിപ്പോൾ പഴയ കേരളം അല്ലാതായി മാറിയിരിക്കുന്നു അതുപോലെ ക്രിസ്ത്യാനികളും ഇപ്പോൾ പഴയ ക്രിസ്ത്യാനികളല്ല !