
നമ്മുടെ യുവാക്കൾക്ക് ഉത്തേജനവും കായിക /മാനസികക്ഷമതയും , വരുമാനവും ഒപ്പം രാജ്യത്തിന് ആവശ്യഘട്ടത്തിൽ ഉപകരിക്കുന്ന ഒരുപറ്റം ധീരന്മാരെ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് അഗ്നിപഥ്.
അഗ്നിപഥിലുള്ള പ്രവേശനം എന്നു പറയുന്നത് SSLC / +2 കഴിയുന്ന പ്രായമായ 17 -ൽ …… തുടർന്ന് നാലു വർഷത്തെ സേവനം കഴിഞ്ഞു പുറത്ത് വരുന്ന പ്രായമെന്നു പറയുന്നത് യുവാക്കൾ ജോലി അന്വേഷിക്കാൻ തുടങ്ങുന്ന പ്രായമായ 21-ലാണ്.
🔷ഉന്നത പഠനത്തിന് മാർഗ്ഗമോ സാമ്പത്തികമോ ഇല്ലാത്ത ചെറുപ്പക്കാർക്ക് ഇതൊരു സുവർണ്ണാവസരമാണ്. സേവനം ചെയ്യുന്ന നാല് വർഷക്കാലം പ്രതിമാസം 30000-40000 രൂപ വെച്ച് കിട്ടുന്നതിന് പുറമെ പിരിയുമ്പോൾ 11 ലക്ഷം രൂപയും ലഭിക്കും , ഒപ്പം സേവനകാലത്ത് തൊഴിൽ അധിഷ്ഠിത
പഠനങ്ങൾക്ക് അവസരം ലഭിക്കുനതിനാൽ സേവനത്തിന് ശേഷം തൊഴിൽ കണ്ടെത്താനുള്ള കഴിവും , ഒപ്പം മറ്റു ചില പ്രവേശനങ്ങൾക്ക് മുൻഗണനയും ലഭിക്കും.
🔷സേവനം കഴിഞ്ഞിറങ്ങുമ്പോൾ കയ്യിൽ ലഭിക്കുന്ന 11 ലക്ഷം രൂപ കൊണ്ട് ഒരു ഉപജീവന മാർഗ്ഗം ഉണ്ടാക്കാം, അല്ലെങ്കിൽ ബാങ്കിൽ നിക്ഷേപിച്ചാൽ പ്രതിമാസം 5000 രൂപയെങ്കിലും പലിശയായി കിട്ടുനത് ഉപരി പഠനത്തിനോ മറ്റു കാര്യങ്ങൾക്കോ ഉപയോഗിക്കാം
🔷 ഇങ്ങിനെ നാലു വർഷത്തെ സേവനം കഴിഞ്ഞു പുറത്തു വരുന്ന
അഗ്നിവീരന്മാർക്ക് തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം കൈമുതലായി ഉണ്ടാകുകയും ഒപ്പം സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള തുകയും കയ്യിൽ ഉണ്ടാകും , ഇത്തരത്തിലെ അവസരങ്ങളുള്ള വേറേ ഏത് ജോലിയാണുള്ളത് ?
🔷ജോലി ചെയ്യുന്ന നാലു വർഷകാലം പ്രതിമാസം 30000-40000 ശമ്പളം, ഭക്ഷണവും പാർപ്പിടവും ഫ്രീ ആയതിനാൽ ആ തുക വരുമാനത്തിൽ നിന്നും മിച്ചം പിടിക്കുകയും ചെയ്യാം ……. കൂടാതെ ശാരീരികവും മാനസികയുമായി ക്ഷമതയും കൈവരിക്കാം ……… ഒപ്പം ഭാവിയിൽ രാജ്യത്തിന് ഒരു ആവശ്യം വന്നാൽ സേവിക്കുകയുമാകാം.
ഇത്രയൊക്കെ ഗുണകരമായ ഒരു പദ്ധതിയെ എന്തിനാണ് എതിർക്കുന്നത് എന്നുവെച്ചാൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഏതൊരു ജനോപകാരപ്രദമായ പദ്ധതിയെയും എതിർക്കുക എന്നുള്ളത് ചിലരുടെ അജണ്ടയിൽ പെട്ടതായിപ്പോയി
ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള പോലെ ഒരു നിർബന്ധിത സൈനിക പരിശീലന പദ്ധതിയല്ലയിത് മറിച്ച് താൽപര്യമുള്ളവർ മാത്രം ചേർന്നാൽ മതി രാജ്യത്തെ ഏതൊരും പൗരനും ചേരുകയും ചെയ്യാം …….. പക്ഷെ എന്നിട്ടും ഇതിനെ ഇവിടുത്തെ രാഷ്ട്രീയക്കാരും രാജ്യദ്രോഹികളും എന്തുകൊണ്ട് അഗ്നി പഥിനെ എതിർക്കുന്നു എന്നു വെച്ചാൽ
🔶പക്ഷേ ഈ പ്രായത്തിൽ ചേർന്നാൽ
അഴിമതി വീരന്മാരായ നേതാക്കൾക്ക് വേണ്ടി തെരുവിൽ കിടന്നു തല്ലുകൊള്ളാൻ യുവാക്കൾക്ക് പറ്റില്ല !
🔶തൊഴിലില്ലായ്മ വേതനം എന്ന നക്കാപിച്ച കിട്ടില്ല !
🔶കള്ളും കഞ്ചാവും മയക്കുമരുന്നും മിസ് ചെയ്യും !
🔶ആത്മാഭിമാനവും ആരോഗ്യവുമുള്ള ഒരു യുവാവായി തീരും !
🔶കൂട്ടത്തിൽ രാജ്യസ്നേഹിയായി മാറും എന്നൊരു പോരായ്മയും ഇതിനുണ്ട്
പിന്നെ സേവനം കഴിഞ്ഞിറങ്ങിയാൽ കയ്യിൽ ഒരു തൊഴിലും ബാങ്കിൽ ലക്ഷങ്ങളും ഉള്ളതിനാൽ ഇത്തരം യുവാക്കളെ രാഷ്ട്രീയം കളിക്കാനോ ചിന്ദാബാദ് വിളിക്കാനോ കിട്ടില്ലാ എന്നൊരു കുഴപ്പവുമുണ്ട് ……… ഇതൊക്കെ കൊണ്ടായിരിക്കും അഗ്നിപഥിനെ ഇവിടുത്തെ രാഷ്ടീയ കോമാളികൾ എതിർക്കുന്നത്.
ഉത്തരേന്ത്യയിൽ ഇതിനെതിരെ കലാപം ഉണ്ടാക്കുന്നവരിൽ പത്തിലൊരാൾ പോലും ദേശസ്നേഹമുള്ളവരോ സൈനിക സേവനത്തിൽ താൽപര്യമുള്ളവരോ അല്ല എന്നതുറപ്പാണ് ……. നോട്ടു നിരോധനത്തിനു ശേഷം പല വിഷയങ്ങളിലും രാജ്യത്ത് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചിട്ട് വിജയിച്ചിട്ടില്ല ഏറ്റവുമൊടുവിൽ മുഹമ്മദിനെ നിന്ദിച്ചു എന്ന പേരിലാണ് കലാപമുണ്ടാക്കാൻ നോക്കിയത് , അതും ഏതാണ്ട് പരാജയപ്പെട്ടു …… അപ്പോഴാണ് പുതിയ ഒരു അവസരം ദേശദ്രോഹികൾക്ക് അഗ്നിപഥ് വിഷയങ്ങിലൂടെ കിട്ടിയിരിക്കുന്നത് അത് പരമാവധി തെറ്റിദ്ധാരണ പടർത്തി മുതലെടുത്തു രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നുള്ളതാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ദേശദ്രോഹികളുടെ ലക്ഷ്യം.
അതുകൊണ്ടു തന്നെ ഭാവിയിൽ ഇത്തരം ദേശദ്രോഹികൾ ഉയർത്തുന്ന പ്രശ്നങ്ങളെ നേരിടാൻ
അഗ്നിവീരന്മാരുടെ ഒരു തലമുറ ഉണ്ടാക്കിയെടുക്കേണ്ടതാവശ്യമാണ്.
കേന്ദ്ര സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോവുക …….ആശംസകൾ
ജയ് ഹിന്ദ്!
Team CASA
Christian Association and Alliance for Social Action