
കാസ കേന്ദ്ര നേതൃത്വത്തിന്റെയും,കാസ കോട്ടയം ജില്ല കമ്മറ്റിയുടെയും, നേതൃത്വത്തിൽ മൊബൈൽ ഫോൺ റിപ്പയർ കോഴ്സ് 2022 സെപ്തംബർ മാസം 3 തീയതി മുതൽ ആരംഭിക്കുന്നു
15 ആഴ്ചകളിലായി ശനി ഞായർ ദിവസങ്ങളിൽ നടത്തുന്ന ഈ വാരാന്ത്യ കോഴ്സ് തികച്ചും സൗജന്യമാണ്, കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും തുടർന്ന് അവർക്ക് അവരുടെ സ്ഥലങ്ങളിൽ മൊബൈൽ ഫോൺ സർവീസിങ് സെന്റർ തുടങ്ങുവാൻ വേണ്ട സപ്പോർട്ട് , ടെക്നിക്കൽ ബാക്കപ്പ് മുതലായവ കാസ നൽകുന്നു.
തിയറിയും പ്രാക്ടിക്കലും ചേർന്നുള്ളതായിരിക്കും ക്ലാസുകൾ , ക്ലാസ്സുകളിലേക്ക് വേണ്ട ടെക്സ്റ്റ് മെറ്റീരിയലുകൾ ഉച്ചഭക്ഷണം വൈകുന്നേരം ഉള്ള ചായ എന്നിവ സൗജന്യമായിരിക്കും.
15 ആഴ്ചകളായി നടത്തപ്പെടുന്ന ഈ കോഴ്സിൽ 25 പേർക്ക് മാത്രയിരിക്കും പ്രവേശനം ഉണ്ടായിരിക്കുക. ആയതിനാൽ ഈ തൊഴിൽ പഠിച്ച ശേഷം മൊബൈൽ ഫോൺ സർവീസിങ് സെന്ററുകൾ തുടങ്ങാൻ താല്പര്യം ഉള്ളവർ മാത്രം ദയവായി അപേക്ഷിക്കുക. ക്ലാസ്സുകൾ കോട്ടയം ദർശന കൾച്ചറൽ സെന്ററീൽ വെച്ച് നടത്തപെടും.
കേരളത്തിലെ 14 ജില്ലകളിലും കാസ സംഘടിപ്പിക്കുന്ന കോഴ്സുകളിലെ ആദ്യ ബാച്ചാണ് സെപ്റ്റംബർ 3 മുതൽ കോട്ടയത്ത് ആരംഭിക്കുക . മൊബൈൽ ഫോൺ സെന്ററുകൾ വഴി നമ്മുടെ പെൺകുട്ടികൾ വീട്ടമ്മമാർ തുടങ്ങി പലരുടെയും വിവരങ്ങളും മറ്റും ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക. കോഴ്സുകളിലൂടെ തിരെഞ്ഞടുത്ത സ്ഥലങ്ങളിൽ പുതിയ സർവീസിംഗ് സെന്ററുകൾക്ക് തുടക്കമിടുക എന്നതാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത് .
താല്പര്യമുള്ളവർ ഇതോടൊപ്പം കൊടുത്തിട്ടുള്ള മൊബൈൽ വാട്സ്ആപ്പിൽ നിങ്ങളുടെ പള്ളി, വികാരി / പാസ്റ്റർ , ഇവരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള ബയോഡേറ്റ വാട്ട്സ് ആപ്പ് വഴി അയച്ചു രജിസ്റ്റർ ചെയ്യുക.
വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും – Mobile number 9995696857 ( കോട്ടയം ജില്ലയിൽ ഉള്ളവർ മാത്രം ഈ നമ്പർ ഉപയോഗിക്കുക 9am to 5pm , മറ്റു കാര്യങ്ങൾക്കായി ദയവായി ഈ നമ്പരിൽ വിളിക്കരുത് )
രജിസ്റ്റർ ചെയ്യണ്ട അവസാന തിയതി – 23 ആഗസ്റ്റ് 2022
എല്ലാ വിഭാഗം ക്രിസ്ത്യൻ യുവതയ്ക്കും സ്വാഗതം.
NB -ഒരു ജില്ലയിൽ 25 പേർക്ക് മാത്രമാണ് അവസരം. ആയതിനാൽ സമയം കളയാൻ വേണ്ടി വരുന്നവർ ദയവായി ഒഴിവാകുക , നിങ്ങൾ നഷ്ടപ്പെടുത്തുന്നത് യഥാർത്ഥ ആവശ്യക്കാരന്റെ അവസരം ആയിരിക്കും.
Team CASA