ഇതുപോലെ എത്രയെത്ര ബംഗ്ലാദേശികൾ എത്രയെത്ര രോഹിംഗുകൾ പല പേരുകളിൽ പല വേഷത്തിൽ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടാവും. അനധികൃതമായി തങ്ങുന്ന ഇവർക്കൊക്കെ താവളം ആകുന്നത് കേരളം പോലെ സുരക്ഷിതമായ സംസ്ഥാനങ്ങളാണ്. ഈ ബംഗ്ലാദേശിയെ അനികൃതമായി താമസിച്ചവൻ ഒരു ക്രിമിനൽ ആയത് കാരണം മാത്രം പോലീസിന് കണ്ടുപിടിക്കാൻ സാധിച്ചു. ഇതുപോലെയുള്ളവരെ കണ്ടുപിടിക്കാൻ സർക്കാർ സംവിധാനങ്ങൾ കൃത്യതയോടെ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
,
വിസ കാലാവധി
കഴിഞ്ഞിട്ടുംതിരികെപ്പോകാതെ കേരളത്തിൽ
താമസമാക്കിയ ബംഗ്ലാദേശ് യുവതി അറസ്റ്റിൽ. ബംഗ്ലാദേശ് ഉത്തർകാലിയ സ്വദേശിനി റുമാ
ബീഗം (37) ആണ് അറസ്റ്റിലായത്.നാട്ടുകൽ പാണംപള്ളത്ത് താമസിച്ചുവരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തത്.
യുവതി എരിമയൂർ സ്വദേശി സുബൈർ
എന്നയാൾക്കൊപ്പം
താമസിച്ചുവരികയായിരുന്നു. ജൂണിൽ
ആലത്തൂരിൽ മുളകുപൊടി എറിഞ്ഞ്
മോഷണം നടത്താൻ ശ്രമച്ചതിന് സുബൈർ
അറസ്റ്റിലായി. തുടർന്നുനടത്തിയ
അന്വേഷണത്തിലാണ് സുബൈറിന്റെ കൂടെ
താമസിച്ച യുവതിയെക്കുറിച്ച് വിവരം
ലഭിക്കുന്നത്. കൊഴിഞ്ഞാമ്പാറ എസ്.ഐ. പി.
സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം
അറസ്റ്റുചെയ്ത് ആലത്തൂർ കോടതിയിൽ
ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത്
പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റി.